Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൻ.സി.ഇ.ആർ.ടി തിരുത്തി; മൊഹൻജൊദാരോയിലെ ‘ഡാൻസിങ് ഗേളി’ന്റെ യഥാർത്ഥ ചിത്രം പാഠപുസ്തകത്തിൽ പുനഃസ്ഥാപിക്കും

text_fields
bookmark_border
ncert
cancel

ന്യൂഡൽഹി: മൊഹൻജൊദാരോയിലെ വിഖ്യാതമായ വെങ്കല പ്രതിമ 'ഡാൻസിങ് ഗേളിന്റെ' ചിത്രം വസ്ത്രം ധരിപ്പിച്ച രൂപത്തിൽ കൊടുത്തത് വിവാദമായതി​നെ തുടർന്ന് യഥാർത്ഥ ചിത്രം പുനഃസ്ഥാപിക്കാനൊരുങ്ങി എൻ.സി.ആർ.ടി. ശിൽപത്തിന്റെ നഗ്നത മറക്കുന്ന രീതിയിൽ എഡിറ്റ് ചെയ്ത ചിത്രമാണ് ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ നടപടിക്കെതിരെ ചരിത്രകാരന്മാരും വിദഗ്ധരും രംഗത്തെത്തിയതോടെ സംഭവം വൻ വിവാദമായിരിന്നു. ഇതേ തുടർന്നാണ് എൻ.സി.ആർ.ടി തിരുത്തൽ നടപടിക്ക് തയാറായത്.

ഓൺലൈൻ ഡിജിറ്റൽ പുസ്തകങ്ങളിൽ ഉടനടിയും, അടുത്തതായി അച്ചടിക്കുന്ന പുസ്തകങ്ങളിൽ നേരിട്ടും യഥാർത്ഥ ചിത്രം ഉൾപ്പെടുത്തും. തിങ്കളാഴ്ച ആർട്സ് എജ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റും ടെക്‌സ്‌റ്റ്‌ബുക്ക് ഡെവലപ്‌മെന്റ് കമ്മിറ്റിയും നടത്തിയ അവലോകനത്തിന് ശേഷമാണ് തീരുമാനമെടുത്തത്.

സിന്ധുനദീതട സംസ്കാരത്തിന്റെ ഏറ്റവും പ്രശസ്തമായ ശേഷിപ്പുകളിലൊന്നായ ഈ വെങ്കല പ്രതിമ എൻ.സി.ഇ.ആർ.ടിയുടെ ഒമ്പതാം ക്ലാസിലെ 'മധുരിമ' എന്ന പുതിയ ആർട്സ് എജ്യുക്കേഷൻ പാഠപുസ്തകത്തിലാണ് പുതിയ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്. പുസ്തകത്തിലെ ആദ്യ അധ്യായമായ 'ഹിസ്റ്ററി ഓഫ് ആർട്സിൽ നൽകിയിരുന്ന ചിത്രത്തിൽ പ്രതിമയുടെ യഥാർത്ഥ രൂപത്തിൽ നിന്നും വ്യത്യസ്തമായി ശരീരത്തിന്റെ മുകൾഭാഗം ഷേഡിങ് ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു.

ഇത് സംബന്ധിച്ച് തിങ്കളാഴ്ച മാധ്യമങ്ങളിൽ വാർത്തകൾ വന്നതിന് പിന്നാലെ വിഷയം അടിയന്തരമായി ബന്ധപ്പെട്ട സമിതിയുടെ പരിഗണനക്ക് വിടുകയായിരുന്നു. സമിതിയുടെ അവലോകനത്തിന് ശേഷം യഥാർത്ഥ ചിത്രം തന്നെ നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു എന്ന് എൻ.സി.ഇ.ആർ.ടി ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

പ്രതിമയുടെ ചിത്രം പാഠപുസ്തകത്തിൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ നേരത്തെ തന്നെ ചില ഭിന്നാഭിപ്രായങ്ങൾ ഉയർന്നിരുന്നതായാണ് വിവരം. എന്നാൽ ഈ മാറ്റത്തിന് അനുമതി നൽകിയത് ആരാണെന്നോ എപ്പോഴാണെന്നോ ഉള്ള കൃത്യമായ വിവരങ്ങൾ വെളിപ്പെടുത്താൻ എൻ.സി.ഇ.ആർ.ടി അധികൃതർ തയാറായിട്ടില്ല.

അതേസമയം, ആറാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്തക വികസന സമിതി അധ്യക്ഷനായിരുന്ന മിഷേൽ ഡാനിനോ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി. 'ഡാൻസിങ് ഗേൾ' പ്രതിമ കുട്ടികളുടെ പ്രായത്തിന് അനുയോജ്യമല്ല എന്ന് തന്നോട് ചിലർ പറഞ്ഞിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. എങ്കിലും, നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ചരിത്രപ്രധാനമായ ചിത്രത്തിൽ വരുത്തിയ മാറ്റം പിൻവലിക്കാൻ തന്നെയാണ് എൻ.സി.ഇ.ആർ.ടിയുടെ തീരുമാനം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - NCERT to restore original ‘Dancing Girl’ of Mohenjo-daro in class IX textbooks
Next Story