Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമൂന്ന്​ എൻജി....

മൂന്ന്​ എൻജി. കോളജുകൾക്ക്​ എൻ.ബി.എ അക്രഡിറ്റേഷൻ

text_fields
bookmark_border
NBA accreditation
cancel
camera_alt

representational image

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ര​ണ്ട്​ സ​ർ​ക്കാ​ർ​ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ലെ​യും ഒ​രു സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത കോ​ള​ജി​ലെ​യും കൂ​ടു​ത​ൽ ബി.​ടെ​ക്​ കോ​ഴ്​​സു​ക​ൾ​ക്ക്​ നാ​ഷ​ന​ൽ ബോ​ർ​ഡ്​ ഓ​ഫ്​ അ​ക്ര​ഡി​റ്റേ​ഷ​ൻ (എ​ൻ.​ബി.​എ) അം​ഗീ​കാ​രം. ഇ​ടു​ക്കി ഗ​വ. എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ്, പാ​ല​ക്കാ​ട്​ ശ്രീ​കൃ​ഷ്ണ​പു​രം ഗ​വ. എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര എ​ൽ.​ബി.​എ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി ഫോ​ർ വി​മ​ൻ​സ് കോ​ള​ജു​ക​ൾ​ക്കാ​ണ്​ അം​ഗീ​കാ​രം.

ഇ​ടു​ക്കി കോ​ള​ജി​ലെ ബി.​ടെ​ക്​ ഇ​ല​ക്​​ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്​​ട്രോ​ണി​ക്സ്, ഇ​ല​ക്​​ട്രോ​ണി​ക്‌​സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് എ​ന്നീ ബ്രാ​ഞ്ചു​ക​ൾ​ക്കാ​ണ് എ​ൻ.​ബി.​എ അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ച്ച​ത്. പൂ​ജ​പ്പു​ര എ​ൽ.​ബി.​എ​സ്​ കോ​ള​ജി​ലെ ബി.​ടെ​ക്​ സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്, ഇ​ല​ക്​​ട്രോ​ണി​ക്‌​സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി എ​ന്നീ ബ്രാ​ഞ്ചു​ക​ൾ​ക്കാ​ണ്​ എ​ൻ.​ബി.​എ അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ച്ച​ത്.

ഇ​തോ​ടെ മു​ഴു​വ​ൻ ബ്രാ​ഞ്ചു​ക​ൾ​ക്കും എ​ൻ.​ബി.​എ അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ആ​ദ്യ വ​നി​ത എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജാ​യി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി ഫോ​ർ വി​മ​ൻ​സ് മാ​റി. പാ​ല​ക്കാ​ട് ശ്രീ​കൃ​ഷ്ണ​പു​രം ഗ​വ. എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി ബ്രാ​ഞ്ചി​നാ​ണ്​ എ​ൻ.​ബി.​എ അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:engineering collegesNBA Accreditation
News Summary - NBA accreditation for Three Eng. colleges
Next Story