Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാഷനൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്; അപേക്ഷാ തീയതി സെപ്റ്റംബർ 30 വരെ നീട്ടി

text_fields
bookmark_border
നാഷനൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്; അപേക്ഷാ തീയതി സെപ്റ്റംബർ 30 വരെ നീട്ടി
cancel

2026-27 വർഷത്തെ നാഷനൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ് സ്കീമിനുള്ള അപേക്ഷാ സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി. യോഗ്യതയുള്ള വിദ്യാർഥികൾക്ക് നാഷനൽ സ്കോളർഷിപ് പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. യോഗ്യരായ വിദ്യാർഥികൾക്ക് നീട്ടിയ സമയപരിധിക്കുള്ളിൽ നാഷനൽ സ്കോളർഷിപ് പോർട്ടൽ വഴി അവരുടെ സ്കോളർഷിപ് അപേക്ഷകൾ സമർപ്പിക്കാം. ഇതിനകം അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾ അതത് സ്കൂൾ, ജില്ല അല്ലെങ്കിൽ സംസ്ഥാന നോഡൽ ഓഫിസർമാർ മുഖേനയുള്ള വെരിഫിക്കേഷൻ നടപടികൾ പൂർത്തിയായിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

എൻ‌.എസ്‌.പിയിൽ സ്കോളർഷിപ് അപേക്ഷകളുടെ പരിശോധനക്ക് രണ്ട് തലങ്ങളുണ്ട്. ലെവൽ 1 (L1) വെരിഫിക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് നോഡൽ ഓഫിസർ ആണ് നടത്തുന്നത്, ലെവൽ 2 (L2) വെരിഫിക്കേഷൻ ജില്ലനോഡൽ ഓഫസറാണ് നടത്തുന്നത്. L1 വെരിഫിക്കേഷനുള്ള അവസാന തീയതി ഒക്ടോബർ 15 ഉം, L2 വെരിഫിക്കേഷന്‍റേത് 31ഉം ആണ്. കഴിഞ്ഞ ജൂൺ 1 മുതൽ അപേക്ഷകൾ സമർപ്പിക്കുന്നതിനായി എൻ.എസ്.പി തുറന്നിരിക്കുന്നു.

2026 ജൂൺ ഒന്ന് മുതൽ പോർട്ടൽ അപേക്ഷകൾക്കായി തുറന്നിട്ടുണ്ട്. ഈ അധ്യയന വർഷത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾ എൻ.എസ്.പി പോർട്ടലിൽ വൺ-ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്.

സ്കോളർഷിപ് ആനുകൂല്യം

സീറ്റുകൾ: സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾ നടത്തുന്ന സെലക്ഷൻ പരീക്ഷയുടെ അടിസ്ഥാനത്തിൽ ഒമ്പതാം ക്ലാസിലെ 1 ലക്ഷം വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകും.

അർഹരായ സ്കൂളുകൾ: സർക്കാർ, എയ്ഡഡ്, തദ്ദേശ സ്വയംഭരണ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക.

തുടർ സഹായം: അക്കാദമിക മികവിന്റെ അടിസ്ഥാനത്തിൽ 10, 11, 12 ക്ലാസുകളിൽ സ്കോളർഷിപ് പുതുക്കി നൽകും.

ബാങ്ക് അക്കൗണ്ട്: പി.എഫ്.എം.എസ് വഴി ഡി.ബി.ടി മോഡിൽ തുക നേരിട്ട് വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തും.

രക്ഷിതാക്കളുടെ വാർഷിക വരുമാനം 3.50 ലക്ഷം രൂപയിൽ കവിയരുത്.

ഏഴാം ക്ലാസ് പരീക്ഷയിൽ കുറഞ്ഞത് 55 ശതമാനം മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡ് ഉണ്ടായിരിക്കണം.

പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് മാർക്കിൽ 5 ശതമാനം ഇളവ് (കുറഞ്ഞത് 50 ശതമാനം മാർക്ക്) ലഭിക്കും.

വിശദ വിവരങ്ങൾ

http://nmmse.kerala.gov.in, http://pareekshabhavan.kerala.gov.in.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - National Means-cum-Merit Scholarship
Next Story