നാഷനൽ ഇൻഷുറൻസ് കമ്പനിയിൽ ബിരുദക്കാർക്ക് അസിസ്റ്റന്റാവാം
text_fieldsകേന്ദ്ര പൊതുമേഖലയിലുള്ള നാഷനൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് അസിസ്റ്റന്റുമാരെ തിരഞ്ഞെടുക്കുന്നു. വിവിധ സംസ്ഥാന/കേന്ദ്ര ഭരണപ്രദേശങ്ങളിലെ ബ്രാഞ്ചുകളിലായി 500 ഒഴിവുകളുണ്ട്. കേരളത്തിൽ 35 പേർക്കാണ് അവസരം. പട്ടികജാതി/വർഗം, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ വിഭാഗങ്ങളിലുള്ളവർക്ക് നിശ്ചിത ഒഴിവുകൾ സംവരണം ചെയ്തിട്ടുണ്ട്. ശമ്പളനിരക്ക്: 36290-100865 രൂപ.
യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ അംഗീകൃത സർവകലാശാല ബിരുദം. പ്രാദേശിക ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും അറിയണം. പ്രായപരിധി: 21-30 വയസ്സ്. പട്ടികജാതി/വർഗക്കാർക്ക് 5 വർഷം. ഒ.ബി.സി നോൺക്രീമിലെയർ വിഭാഗത്തിന് 3 വർഷം, ഭിന്നശേഷിക്കാർക്ക് 10 വർഷം. വിമുക്ത ഭടന്മാർക്കും മറ്റും ചട്ടപ്രകാരവും ഇളവുണ്ട്.
അപേക്ഷാ ഫീസ്: 850 രൂപ. എസ്.സി/ എസ്.ടി/പി.ഡബ്ല്യു.ബി.ഡി/വിമുക്ത ഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ വാലറ്റ്സ് മുഖേന ഫീസ് അടക്കാം. സെലക്ഷൻ: പ്രിലിമിനറി, മെയിൻ പരീക്ഷകളടങ്ങിയ ഓൺലൈൻ ടെസ്റ്റ്, റീജനൽ ലാംഗ്വേജ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ: ഓൺലൈനിൽ ആഗസ്റ്റ് ഏഴുവരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം https://nationalinsurance.nic.co.in/recruitmentൽനിന്നും ഡൗൺലോഡ് ചെയ്യാം.
പരീക്ഷാ കേന്ദ്രം: കേരളത്തിൽ ആലപ്പുഴ, എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ നഗരങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

