Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightദേശീയ വിദ്യാഭ്യാസനയം:...

ദേശീയ വിദ്യാഭ്യാസനയം: കോളജ്​ വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട്​ തേടി

text_fields
bookmark_border
national education policy
cancel

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന് ബ​ദ​ൽ കൊ​ണ്ടു​വ​രു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച കേ​ര​ള​ത്തി​ൽ ന​യ​പ്ര​കാ​ര​മു​ള്ള കേ​ന്ദ്ര നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കി​യ​തി​ന്‍റെ പു​രോ​ഗ​തി റി​പ്പോ​ർ​ട്ട്​ തേ​ടി കോ​ള​ജ്​ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ. മു​ഴു​വ​ൻ പ്രി​ൻ​സി​പ്പ​ൽ​മാ​രോ​ടും ഗൂ​ഗി​ൾ ഫോം ​വ​ഴി അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​നാ​ണ്​ നി​ർ​ദേ​ശം.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ ക​മ്പോ​ള​വ​ത്​​ക​ര​ണ​വും കാ​വി​വ​ത്​​ക​ര​ണ​വും ല​ക്ഷ്യ​മി​ടു​ന്ന ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്​ ബ​ദ​ൽ ന​ട​പ്പാ​ക്കു​മെ​ന്നാ​ണ്​ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന പ​രി​ഷ്​​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ച്ച കൊ​ളോ​ക്കി​യ​ത്തി​ൽ അ​ട​ക്കം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഉ​ൾ​പ്പെ​ടെ ഇ​ത്​ ആ​വ​ർ​ത്തി​ച്ചി​രു​ന്നു.

ഇ​തി​നു​പി​ന്നാ​ലെ​യാ​ണ്​ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​പ്ര​കാ​ര​മു​ള്ള പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി റി​പ്പോ​ർ​ട്ട്​ ചോ​ദി​ച്ച്​ കോ​ള​ജ്​ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്ക്​ സ​ന്ദേ​ശം ന​ൽ​കി​യ​ത്. ന​യം ന​ട​പ്പാ​ക്കു​ന്ന​തി​ലെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ കേ​ന്ദ്രം വി​ളി​ച്ച ചീ​ഫ്​ സെ​ക്ര​ട്ട​റി​മാ​രു​ടെ ദേ​ശീ​യ കോ​ൺ​ഫ​റ​ൻ​സി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​ണ്​ റി​പ്പോ​ർ​ട്ട്​ തേ​ടി​യ​ത്.

ഇ​ല​ക്ടീ​വ്​ കോ​ഴ്​​സ്​ സ​മ്പ്ര​ദാ​യം ന​ട​പ്പാ​ക്ക​ൽ, നാ​ഷ​ന​ൽ ഹ​യ​ർ​ എ​ജു​ക്കേ​ഷ​ൻ ക്വാ​ളി​ഫി​ക്കേ​ഷ​ൻ ഫ്രെ​യിം വ​ർ​ക്ക്, ഓ​പ​ൺ ആ​ൻ​ഡ്​ ഡി​സ്റ്റ​ൻ​സ്​ ലേ​ണി​ങ്, മൂ​ക്സ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള ഓ​ൺ​ലൈ​ൻ പ​ഠ​ന രീ​തി​ക​ൾ, ഇ​ന്‍റേ​ൺ​ഷി​പ്​/ അ​പ്ര​ന്‍റീ​സ്​​ഷി​പ്, ഇ​ന്‍റേ​ൺ​ഷി​പ്​/​ഗ​വേ​ഷ​ണം/​അ​പ്ര​ന്‍റീ​സ്​​ഷി​പ്​ എ​ന്നി​വ​യി​ലെ ധാ​ര​ണ​പ​ത്രം, വ്യ​വ​സാ​യ മേ​ഖ​ല സ്​​പോ​ൺ​സ​ർ ചെ​യ്ത പ്രൊ​ജ​ക്ടു​ക​ൾ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളാ​ണ്​ കോ​ള​ജു​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്​ ബ​ദ​ലെ​ന്ന രീ​തി​യി​ൽ നാ​ലു​​വ​ർ​ഷ ബി​രു​ദ കോ​ഴ്​​സും അ​തി​ന​നു​സൃ​ത​മാ​യ പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്​​ക​ര​ണ ന​ട​പ​ടി​ക​ളു​മാ​ണ്​ സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national education policyCollege Education Director
News Summary - National Education Policy: Director of College Education seeks report
Next Story