'നാറ്റ' മൂന്നാമത് പരീക്ഷ ആഗസ്റ്റ് ഏഴിന്; രജിസ്ട്രേഷൻ 27 വരെ
text_fieldsകോവിഡ് സാഹചര്യത്തിൽ ബി.ആർക് പ്രവേശന യോഗ്യതയിൽ 2022-23 അധ്യയനവർഷത്തേക്കും ഇളവ് അനുവദിച്ചു. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായാൽ മതി. ത്രിവത്സര ഡിപ്ലോമക്കാരെയും (മാത്തമാറ്റിക്സ് നിർബന്ധ വിഷയമായിരിക്കണം) പരിഗണിക്കും. എന്നാൽ, ദേശീയ ആർക്കിടെക്ചർ അഭിരുചി പരീക്ഷയിൽ (നാറ്റ-2022) യോഗ്യത നേടണം.
കൗൺസിൽ ഓഫ് ആർക്കിടെക്ചറിന്റെ ആഭിമുഖ്യത്തിൽ 'നാറ്റ' മൂന്നാമത് പരീക്ഷ ആഗസ്റ്റ് ഏഴിന് ഞായറാഴ്ച ദേശീയതലത്തിൽ നടത്തും. ജൂലൈ 27ന് രാത്രി എട്ടുവരെ രജിസ്റ്റർ ചെയ്യാം. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും www.nata.in, www.coa.gov.in വെബ്സൈറ്റുകൾ സന്ദർശിക്കാം. രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളിൽ പഞ്ചവത്സര ബി.ആർക് പ്രവേശനമാഗ്രഹിക്കുന്നവർ 'നാറ്റ-2022'ൽ യോഗ്യത നേടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

