‘നാറ്റ-2025’ പരീക്ഷ ആഗസ്റ്റ് ഒമ്പതുവരെ നീട്ടി
text_fieldsദേശീയ ആർക്കിടെക്ചർ അഭിരുചി പരീക്ഷ (നാറ്റ-2025) ആഗസ്റ്റ് ഒമ്പത് വരെ നീട്ടി. ഈ കാലയളവിൽ എല്ലാ വെള്ളി, ശനി ദിവസങ്ങളിലും പരീക്ഷയുണ്ടാവും. അഞ്ചുവർഷത്തെ ബി.ആർക് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിൽ അർഹതയുള്ളവർക്ക് പ്രവേശനത്തിന് അവസരമൊരുക്കുന്നതിന് വേണ്ടിയാണിത്.
ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ് വൺ/പ്ലസ്ടു പരീക്ഷയെഴുതുന്നവർക്കും/പാസായവർക്കും ഡിപ്ലോമക്കാർക്കും (മാത്തമാറ്റിക്സ് പഠിച്ചിരിക്കണം) (മൊത്തം 45 ശതമാനം മാർക്കിൽ കുറയാതെ നേടിയിരിക്കണം) ‘നാറ്റ-2025’ന് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓരോ അധ്യയനവർഷവും പരമാവധി മൂന്ന് പ്രാവശ്യം ‘നാറ്റ’ അഭിമുഖീകരിക്കാം. നാറ്റ സ്കോറിന് രണ്ടു വർഷത്തെ പ്രാബല്യമുണ്ട്.
ബി.ആർക് പ്രവേശനം നൽകുന്ന സ്ഥാപനങ്ങൾ, യോഗ്യതാ മാനദണ്ഡങ്ങൾ, പരീക്ഷയുടെ സമഗ്ര വിവരങ്ങൾ അടങ്ങിയ ‘നാറ്റ-2025’ ബ്രോഷർ www.nata.in, www.coa.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. പരീക്ഷയിൽ പങ്കെടുക്കുന്നതിന് നിർദേശാനുസരണം ഓൺലൈനിൽ ആഗസ്റ്റ് അഞ്ചുവരെ രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

