Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചരിത്രം സാക്ഷി; മുഗളർ പാഠപുസ്തകത്തിന് പുറത്ത്, ഗ്രീ​ക്കു​കാ​രെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി പ​ഠി​ക്കാം

text_fields
bookmark_border
ബാബറും ഹുമയൂണും അക്ബറും ജഹാൻഗീറും ഷാജഹാനും ഔറംഗസേബും അടക്കമുള്ള മുഗൾ രാജവംശം എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളിൽനിന്ന് പുറത്ത്
mughal 789987
cancel

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ, ഏ​ഴാം ക്ലാ​സ് സാ​മൂ​ഹി​ക ശാ​സ്ത്ര പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മു​ഗ​ള​ന്മാ​രെ​യും ഡ​ൽ​ഹി സു​ൽ​ത്താ​നേ​റ്റി​നെ​യും കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​നി അ​ങ്ങ​നെ​യ​ല്ല. ദേ​ശീ​യ പാ​ഠ്യ​പ​ദ്ധ​തി ച​ട്ട​ക്കൂ​ട് (എ​ൻ.​സി.​എ​ഫ്) പ്ര​കാ​രം പു​തു​ക്കി​യ എ​ൻ.​സി.​ഇ.​ആ​ർ.​ടി പാ​ഠ​പു​സ്ത​ക​ത്തി​ൽ ഈ ​ര​ണ്ട് അ​ധ്യാ​യ​വു​മി​ല്ല. പ​ക​രം മ​ഗ​ധ, മൗ​ര്യ​ന്മാ​ർ, ശും​ഗ​ന്മാ​ർ, ശ​ത​വാ​ഹ​ന​ന്മാ​ർ തു​ട​ങ്ങി​യ പു​രാ​ത​ന ഇ​ന്ത്യ​ൻ രാ​ജ​വം​ശ​ങ്ങ​ളെ ‘ഇ​ന്ത്യ​ൻ ധാ​ർ​മി​ക​ത’​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്‌​രാ​ജി​ൽ 2025ൽ ​സം​ഘ​ടി​പ്പി​ച്ച മ​ഹാ കും​ഭ​മേ​ള​യെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശ​വും അ​തി​ലു​ണ്ട്. കൂ​ടാ​തെ, ജ​ന​പ​ദം, സ​മ​രാ​ജ്, അ​ധി​രാ​ജ, രാ​ജാ​ധി​രാ​ജ എ​ന്നി​ങ്ങ​നെ നി​ര​വ​ധി സം​സ്‌​കൃ​ത പ​ദ​ങ്ങ​ൾ പാ​ഠ​ഭാ​ഗ​ങ്ങ​ളി​ലു​ണ്ട്. ഗ്രീ​ക്കു​കാ​രെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി പ​ഠി​ക്കാ​നു​ണ്ട്.

പു​തി​യ ഏ​ഴാം ക്ലാ​സ് പാ​ഠ​പു​സ്ത​ക​മാ​യ ‘എ​ക്‌​സ്‌​പ്ലോ​റി​ങ് സൊ​സൈ​റ്റി: ഇ​ന്ത്യ ആ​ൻ​ഡ് ബി​യോ​ണ്ട്, പാ​ർ​ട്ട്-​ഒ​ന്ന്’, ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം (2020) പ്ര​കാ​രം എ​ൻ‌.​സി.‌​ഇ‌.​ആ​ർ.‌​ടി​യു​ടെ ന​വീ​ക​രി​ച്ച പ​ര​മ്പ​ര​യി​ലെ ഏ​റ്റ​വും പു​തി​യ​താ​ണ്. കൂ​ടാ​തെ ‘ഇ​ന്ത്യ​ൻ, പ്രാ​ദേ​ശി​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ധാ​ർ​മി​ക​ത​യി​ലും വേ​രൂ​ന്നി​യ’ ഉ​ള്ള​ട​ക്ക​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കു​ന്ന പു​തി​യ ദേ​ശീ​യ പാ​ഠ്യ​പ​ദ്ധ​തി ച​ട്ട​ക്കൂ​ട് പ്ര​കാ​രം ത​യാ​റാ​ക്കി​യ​തും.

ക​ഴി​ഞ്ഞ വ​ർ​ഷം മൂ​ന്ന്, ആ​റ് ക്ലാ​സു​ക​ൾ​ക്ക് പു​തി​യ പു​സ്ത​ക​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച​ശേ​ഷം, ഇ​പ്പോ​ൾ നാ​ല്, ഏ​ഴ് ക്ലാ​സു​ക​ൾ​ക്കാ​ണ് പു​തു​ക്കി​യ പ​തി​പ്പു​ക​ൾ പു​റ​ത്തി​റ​ക്കി​യ​ത്. പു​സ്ത​ക​ത്തി​ന്റെ ര​ണ്ടാം ഭാ​ഗം വ​രും മാ​സ​ങ്ങ​ളി​ൽ പു​റ​ത്തി​റ​ക്കു​മെ​ന്ന് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ പ്ര​തി​ക​രി​ച്ചു. ‘ഭാ​ഗം ഒ​ന്നി​ൽ 12 അ​ധ്യാ​യ​ങ്ങ​ളു​ണ്ട്, അ​വ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്റെ ആ​ദ്യ ആ​റ് മാ​സ​ങ്ങ​ളി​ൽ പ​ഠി​പ്പി​ക്കും. ര​ണ്ടാം ഭാ​ഗ​ത്തി​ൽ നി​ര​വ​ധി അ​ധി​ക വി​ഷ​യ​ങ്ങ​ൾ ചേ​ർ​ക്കും. അ​തി​നാ​ൽ എ​ല്ലാ​വ​രും അ​തി​നാ​യി കാ​ത്തി​രി​ക്കൂ -പേ​ര് വെ​ളി​പ്പെ​ടു​ത്ത​രു​തെ​ന്ന വ്യ​വ​സ്ഥ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

2022-23 ലെ ​കോ​വി​ഡ് സ​മ​യ​ത്ത് സി​ല​ബ​സ് യു​ക്തി​സ​ഹ​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി മു​ഗ​ള​ന്മാ​രെ​യും ഡ​ൽ​ഹി സു​ൽ​ത്താ​നേ​റ്റി​നെ​യും കു​റി​ച്ചു​ള്ള ഭാ​ഗ​ങ്ങ​ൾ വെ​ട്ടി​ക്കു​റ​ച്ചി​രു​ന്നു. മു​ഗ​ൾ ച​ക്ര​വ​ർ​ത്തി​മാ​രു​ടെ നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ര​ണ്ട് പേ​ജു​ള്ള പ​ട്ടി​ക​യും മാം​ലൂ​ക്കു​ക​ൾ, തു​ഗ്ല​ക്കു​ക​ൾ, ഖ​ൽ​ജി​ക​ൾ, ലോ​ദി​ക​ൾ തു​ട​ങ്ങി​യ രാ​ജ​വം​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​മാ​യ വി​വ​ര​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ അ​ന്നേ ഉ​ന്മൂ​ല​നം ചെ​യ്തു. പു​തി​യ പാ​ഠ​പു​സ്ത​ക​ത്തി​ൽ അ​വ​യെ​ക്കു​റി​ച്ചു​ള്ള എ​ല്ലാ പ​രാ​മ​ർ​ശ​ങ്ങ​ളും നീ​ക്കി.

ഇതോടെ, ബാബറും ഹുമയൂണും അക്ബറും ജഹാൻഗീറും ഷാജഹാനും ഔറംഗസേബും അടക്കമുള്ള മുഗൾ രാജവംശം എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളിൽനിന്ന് പുറത്തായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mughals out from new NCERT Class 7 textbook
Next Story