Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎം.ടെക്​ പ്രവേശനം:...

എം.ടെക്​ പ്രവേശനം: അപേക്ഷ 30 നകം; പ്രവേശനം ഗേറ്റ്​ സ്​കോർ അടിസ്ഥാനത്തിൽ, സ്​കോളർഷിപ്​ പ്രതിമാസം 12,400 രൂപ

text_fields
bookmark_border
എം.ടെക്​ പ്രവേശനം: അപേക്ഷ 30 നകം; പ്രവേശനം ഗേറ്റ്​ സ്​കോർ അടിസ്ഥാനത്തിൽ, സ്​കോളർഷിപ്​ പ്രതിമാസം 12,400 രൂപ
cancel

സംസ്ഥാനത്തെ സർക്കാർ/എയ്​ഡഡ്​/സ്വാശ്രയ എൻജിനീയറിങ്​ കോളജുകളിൽ ഇക്കൊല്ലത്തെ ഫുൾടൈം എം.ടെക്​/എം.ആർക്​ പ്രവേശനത്തിന്​ അപേക്ഷ ഓൺലൈനായി സെപ്​റ്റംബർ 30 വരെ സമർപ്പിക്കാം. വിശദവിവരങ്ങളടങ്ങിയ പ്രോസ്​പെക്​ടസ്​ www.admissions.dtekerala.gov.inൽനിന്ന്​ ഡൗൺലോഡ്​ ചെയ്​ത്​ നിർദേശാനുസരണം അപേക്ഷിക്കാം. കോളജ്​, കോഴ്​സ്​/ബ്രാഞ്ച്​/സ്​പെഷലൈസേഷൻ, യോഗ്യത, സീറ്റുകൾ, സെലക്​ഷൻ നടപടിക്രമം മുതലായ വിവരങ്ങൾ പ്രോസ്​പെക്​ടസിലുണ്ട്​.

അപേക്ഷ ഫീസ്​ 500 രൂപ. പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക്​ 250 രൂപ മതി. ​െക്രഡിറ്റ്​/​െഡബിറ്റ്​ കാർഡ്​, ഇൻറർനെറ്റ്​ ബാങ്കിങ്​ മുഖാന്തരം ഫീസ്​ ഓൺലൈനായി അടക്കാം. ബി.ഇ/ബി.ടെക്​/ബി.ആർക്​ മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. എസ്​.ഇ.ബി.സി/ഒ.ബി.സി വിഭാഗങ്ങളിൽപെടുന്നവർക്ക്​ 54 ശതമാനം മാർക്കും എസ്​.സി/എസ്​.ടി വിദ്യാർഥികൾക്ക്​ മിനിമം പാസ്​ മാർക്കും മതി. (എ.എം.ഐ.ഇ/എ.എം.ഐ.ഇ.ടി.ഇ പരീക്ഷകൾ പാസായിട്ടുള്ളവരെയും പരിഗണിക്കും. സെക്​ഷൻ 'ബി'ക്ക്​ 55 ശതമാനം മാർക്കിൽ കുറയാതെ വേണം). ഫൈനൽ​ സെമസ്​റ്റർ എൻജിനീയറിങ്​ പരീക്ഷയെഴുതിയവർക്കും അപേക്ഷിക്കാം.

ഗേറ്റ്​ സ്​കോർ നേടിയവരുടെ അഭാവത്തിൽ കേരളത്തിൽനിന്നുള്ള മറ്റ്​ അപേക്ഷകരെയും പരിഗണിക്കുന്നതാണ്​.ഗേറ്റ്​ സ്​കോർ അടിസ്ഥാനത്തിൽ സാ​ങ്കേതിക വിദ്യാഭ്യാസ വകുപ്പ്​ തയാറാക്കുന്ന റാങ്ക്​ ലിസ്​റ്റ്​ പ്രകാരമാണ്​ അഡ്​മിഷൻ. അപേക്ഷ സമർപ്പിക്കു​േമ്പാൾ ഓപ്​ഷൻ രജിസ്​റ്റർ ചെയ്യാം. ഗേറ്റ്​ സ്​കോർ യോഗ്യതയില്ലാത്തവരുടെ ബി.ഇ/ബി.ടെക്/ബി.ആർക്​ പരീക്ഷയുടെ മാർക്കടിസ്ഥാനത്തിലാണ്​ റാങ്ക്​ നിശ്ചയിക്കുക.

റാങ്ക്​ ലിസ്​റ്റ്​ വെബ്​സൈറ്റിൽ ഒക്​ടോബർ 13ന്​ പ്രസിദ്ധപ്പെടുത്തും.ആദ്യ കേന്ദ്രീകൃത സീറ്റ്​ അലോട്ട്​മെൻറ്​ ഒക്​ടോബർ 16ന്​ നടത്തും. ഒക്​ടോബർ 21നകം ഫീസ്​ അടച്ച്​ അഡ്​മിഷൻ നേടാം. ഓപ്​ഷൻ പുനഃക്രമീകരിക്കുന്നതിന്​ ഒക്​ടോബർ 22, 23 തീയതികളിൽ സൗകര്യമുണ്ടാവും. സെക്കൻഡ്​​ അലോട്ട്​മെൻറ്​ ഒക്​ടോബർ 27ന്​ നടക്കും. ഒക്​ടോബർ 29 വരെ ഫീസടക്കാം. ഒക്​ടോബർ 30ന്​ പ്രവേശനം നേടണം. ഫീസ്​ നിരക്കുകൾ പ്രോസ്​പെക്​ടസിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:M.Tech Admission
News Summary - M.Tech Admission: Admission is based on Gates score
Next Story