ആർ.ജി.സി.ബിയിൽ എം.എസ്‍സി ബയോടെക്നോളജി
text_fieldsകേന്ദ്രസർക്കാറിന് കീഴിലുള്ള തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (ആർ.ജി.സി.ബി) 2025-27 വർഷം നടത്തുന്ന റെഗുലർ എം.എസ്‍സി കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. നാല് സെമസ്റ്ററുകളായുള്ള രണ്ടുവർഷത്തെ കോഴ്സാണിത്. ഡിസീസ് ബയോളജി, ജനിറ്റിക് എൻജിനീയറിങ് എന്നീ രണ്ട് സ്പെഷലൈസേഷനുകളിലാണ് പഠനാവസരം.
സീറ്റുകൾ 20. വിദ്യാർഥികൾക്ക് ആദ്യവർഷം പ്രതിമാസം 6000 രൂപയും രണ്ടാം വർഷം 8000 രൂപയും സ്റ്റൈപൻഡ് ലഭിക്കും. ദേശീയ പ്രാധാന്യമുള്ള റീജനൽ സെന്റർ ഫോർ ബയോടെക്നോളജിയുമായി അഫിലിയേറ്റ് ചെയ്താണ് കോഴ്സ് നടത്തുന്നത്. പ്രവേശന യോഗ്യത: ഏതെങ്കിലും ലൈഫ് സയൻസ് ബ്രാഞ്ച് അല്ലെങ്കിൽ മെഡിസിനിൽ മൊത്തം 60 ശതമാനം മാർക്കിൽ/തത്തുല്യ ഗ്രേഡിൽ കുറയാതെ ബാച്ചിലേഴ്സ് ബിരുദം. എസ്.സി/എസ്.ടി/ഒ.ബി.സി നോൺ ക്രീമിലെയർ/ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്ന വിദ്യാർഥികൾക്ക് യോഗ്യതാ പരീക്ഷയിൽ അഞ്ചു ശതമാനം മാർക്കിളവുണ്ട്.
അവസാനവർഷ വിദ്യാർഥികളെയും വ്യവസ്ഥകൾക്ക് വിധേയമായി പരിഗണിക്കും. അപേക്ഷകർക്ക് പ്രാബല്യത്തിലുള്ള ‘ഗാട്ട്-ബി’ സ്കോർ ഉണ്ടായിരിക്കണം. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം, അപേക്ഷാഫോറം എന്നിവ www.rgcb.res.in/mscൽ ലഭിക്കും. ജൂൺ 15നകം അപേക്ഷ സമർപ്പിക്കണം. സെലക്ഷൻ നടപടികൾ, സംവരണം അടക്കമുള്ള വിവരങ്ങൾ വെബ്സൈറ്റിലുണ്ട്. ഹോസ്റ്റൽ സൗകര്യം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

