ദേശീയ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിൽ എം.എസ്‍.സി
text_fieldsകേന്ദ്ര ആയുഷ് മന്ത്രാലയത്തിൽ കീഴിൽ ജയ്പൂരിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ 2025 ഒക്ടോബറിലാരംഭിക്കുന്ന രണ്ടുവർഷത്തെ എം.എസ്‍സി (ഇന്റർഡിസിപ്ലിനറി) കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം.
ആയുർവേദ ഡയറ്റ് ആൻഡ് ന്യൂട്രീഷൻ, ആയുർവേദ മാനുസ്ക്രിപ്റ്റോളജി, ആയുർ-യോഗ പ്രിവന്റീവ് കാർഡിയോളജി, മർമാളജി ആൻഡ് സ്പോർട്സ് മെഡിസിൽ, സൗന്ദര്യ ആയുർവേദ, വൃക്ഷായുർവേദ എന്നീ സ്പെഷാലിറ്റി വകുപ്പുകളിലാണ് പഠനാവസരം. ആകെ 12 സീറ്റ്. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം, www.nia.nic.in ൽ ലഭിക്കും.
പ്രവേശന യോഗ്യതയും സെലക്ഷൻ നടപടികളും അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളും പ്രോസ്പെക്റ്റിലുണ്ട്. ആയുഷ്, മെഡിക്കൽ ബിരുദക്കാർക്കും എം.എ സംസ്കൃതം, ബി.എസ്‍സി അഗ്രികൾച്ചർ /ഹോർട്ടിക്കൾച്ചർ/ ഫോറസ്ട്രി/ ബി.പി.ടി മുതലായ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈനിൽ ആഗസ്റ്റ് 24 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

