തിരുവനന്തപുരം ഐസറിൽ എം.എസ് സി
text_fieldsഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച് (ഐസർ) തിരുവനന്തപുരം ആഗസ്റ്റിലാരംഭിക്കുന്ന രണ്ടുവർഷത്തെ എം.എസ് സി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം https:admissions.iisertvm.ac.in/mhdൽ. മേയ് അഞ്ചുവരെ ഓൺലൈനിൽ അപേക്ഷിക്കാം. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് സ്കൂളുകളിലാണ് പഠനാവസരം. ഓരോ സ്കൂളിലും 22 സീറ്റ്. അപേക്ഷാഫീസ് 1000 രൂപ. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 500 മതി.
യോഗ്യത: സയൻസ്, എൻജിനീയറിങ്, മാത്തമാറ്റിക്സ്/അനുബന്ധ വിഷയങ്ങളിൽ ബിരുദം (60 ശതമാനം മാർക്കിൽ/6.5 സി.ജി.പി.എയിൽ കുറയരുത്). എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗത്തിന് 50 ശതമാനം മാർക്ക്/5.5 സി.ജി.പി.എ മതിയാകും. ഫൈനൽ ബിരുദ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. മേയ് 17ന് നടത്തുന്ന സ്ക്രീനിങ് ടെസ്റ്റ്, ജൂണിൽ നടത്തുന്ന അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവർ ജൂലൈ പത്തിനകം ഫീസടച്ച് പ്രവേശനം നേടണം. ഇ-മെയിൽ mscadmissions@iisertvm.ac.in.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.