Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവ​നം ഗ​വേ​ഷ​ണ...

വ​നം ഗ​വേ​ഷ​ണ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ എം.​എ​സ്‍സി

text_fields
bookmark_border
വ​നം ഗ​വേ​ഷ​ണ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ എം.​എ​സ്‍സി
cancel

ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​യാ​യ ഫോ​റ​സ്റ്റ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് 2026 വ​ർ​ഷ​ത്തെ എം.​എ​സ്‍സി പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ​ഫോ​റ​വും വി​വ​ര​ണ പ​ത്രി​ക​യും https://fridu.edu.inൽ. ​മേ​യ് മൂ​ന്ന് ഞാ​യ​റാ​ഴ്ച രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 13 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തും.

കോ​ഴ്സു​ക​ളും സീ​റ്റു​ക​ളും ● എം.​എ​സ്‍സി-​ഫോ​റ​സ്ട്രി 49; വു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി 49, എ​ൻ​വ​യ​ൺ​മെ​ന്റ് മാ​നേ​ജ്​​മെ​ന്റ് 49, സെ​ല്ലു​ലോ​സ് ആ​ൻ​ഡ് പേ​പ്പ​ർ ടെ​ക്നോ​ള​ജി- 30, കോ​ഴ്സ് കാ​ലാ​വ​ധി ര​ണ്ടു വ​ർ​ഷം വീ​തം.

പ്ര​വേ​ശ​ന ​യോ​ഗ്യ​ത ● എം.​എ​സ്‍സി ഫോ​റ​സ്ട്രി​ക്ക് ബോ​ട്ട​ണി, കെ​മി​സ്ട്രി, ജി​യോ​ള​ജി, മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ്, സു​വോ​ള​ജി വി​ഷ​യ​ങ്ങ​ളി​ലൊ​ന്നി​ൽ ബി.​എ​സ്‍സി അ​ല്ലെ​ങ്കി​ൽ അ​ഗ്രി​ക​ൾ​ച്ച​റി​ലോ ഫോ​റ​സ്ട്രി​യി​ലോ ബി.​എ​സ്‍സി മൊ​ത്തം 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ വി​ജ​യി​ച്ചി​രി​ക്ക​ണം.

എം.​എ​സ്‍സി വു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി പ്ര​വേ​ശ​ന​ത്തി​ന് ഫി​സി​ക്സ്, മാ​ത്ത​മാ​റ്റി​ക്സ്, കെ​മി​സ്ട്രി വി​ഷ​യ​ങ്ങ​ളോ​ടെ ബി.​എ​സ്‍സി അ​ല്ലെ​ങ്കി​ൽ ‘ഫോ​റ​സ്ട്രി’​യി​ൽ ബി.​എ​സ്‍സി മൊ​ത്തം 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ പാ​സാ​യി​രി​ക്ക​ണം.

എം.​എ​സ്‍സി എ​ൻ​വ​യ​ൺ​മെ​ന്റ് മാ​നേ​ജ്​​മെ​ന്റി​ന് ഏ​തെ​ങ്കി​ലും ബേ​സി​ക് അ​പ്ലൈ​ഡ് സ​യ​ൻ​സ​സ് ബ്രാ​ഞ്ചി​ൽ ബി.​എ​സ്‍സി അ​ല്ലെ​ങ്കി​ൽ ഫോ​റ​സ്ട്രി/​അ​ഗ്രി​ക​ൾ​ച​ർ ബി​രു​ദം അ​ല്ലെ​ങ്കി​ൽ എ​ൻ​വ​യ​ൺ​​മെ​ന്റ​ൽ സ​യ​ൻ​സി​ൽ ബി.​ഇ/​ബി.​ടെ​ക് മൊ​ത്തം 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ വി​ജ​യി​ച്ചി​രി​ക്ക​ണം.

എം.​എ​സ്‍സി സെ​ല്ലു​ലോ​സ് ആ​ൻ​ഡ് പേ​പ്പ​ർ ടെ​ക്നോ​ള​ജി​ക്ക് കെ​മി​സ്ട്രി ഒ​രു വി​ഷ​യ​മാ​യി ബി.​എ​സ്‍സി അ​ല്ലെ​ങ്കി​ൽ കെ​മി​ക്ക​ൽ/​മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് ബി.​ഇ/​ബി.​ടെ​ക് മൊ​ത്തം 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പാ​സാ​യി​രി​ക്ക​ണം.

പ​ട്ടി​ക വി​ഭാ​ഗ​ക്കാ​ർ​ക്ക് യോ​ഗ്യ​താ പ​രീ​ക്ഷ​യി​ൽ അ​ഞ്ചു ശ​ത​മാ​നം മാ​ർ​ക്ക് ഇ​ള​വു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsM.ScForest Research Instituteeducate
News Summary - M.Sc. at Forest Research Institute
Next Story