ഇംഹാൻസിൽ ഇനി എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി കോഴ്സും

22:09 PM
14/09/2017
കോ​ഴി​ക്കോ​ട്:  സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​യി​ൽ ആ​ദ്യ എം.​ഫി​ൽ കോ​ഴ്സ്​ ഇം​ഹാ​ൻ​സി​ൽ തു​ട​ങ്ങി. കോ​ഴ്സി​െൻറ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല വൈ​സ്​ ചാ​ൻ​സ​ല​ർ പ്ര​ഫ. എം.​കെ.​സി. നാ​യ​ർ നി​ർ​വ​ഹി​ച്ചു. മാ​ന​സി​കാ​രോ​ഗ്യ ചി​കി​ത്സ​രം​ഗ​ത്തെ വി​വി​ധ ത​ല​ങ്ങ​ളു​ടെ ഏ​കോ​പ​നം ഈ ​രം​ഗ​ത്ത് മി​ക​ച്ച നേ​ട്ട​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

  ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​യി​ൽ പ​രി​ശീ​ല​ന​ത്തി​ന് വേ​ണ്ട​ത്ര കേ​ന്ദ്ര​ങ്ങ​ളും കോ​ഴ്സു​ക​ളു​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇം​ഹാ​ൻ​സ്​ എം.​ഫി​ൽ കോ​ഴ്സ്​ തു​ട​ങ്ങി​യ​ത്. എ​ട്ട്​ സീ​റ്റു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ആ​ദ്യ​ത്തെ കോ​ഴ്സാ​ണി​ത്. കേ​ര​ള​ത്തി​ൽ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ഈ ​കോ​ഴ്സ്​ ന​ട​ത്തു​ന്ന ഏ​ക സ്​​ഥാ​പ​ന​വും ഇം​ഹാ​ൻ​സ്​ ആ​ണ്. നി​ല​വി​ൽ ഈ ​രം​ഗ​ത്ത് ഉ​ന്ന​ത പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ കേ​ര​ള​ത്തി​നു പു​റ​ത്തു​ള്ള കേ​ന്ദ്ര​ങ്ങ​ളെ  ആ​ശ്ര​യി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​തി​ന് ഒ​രു പ​രി​ധി​വ​രെ  ഇം​ഹാ​ൻ​സി​ലെ കോ​ഴ്സ്​ പ​രി​ഹാ​ര​മാ​കും. ഇം​ഹാ​ൻ​സ്​ ഡ​യ​റ​ക്ട​ർ ഡോ. ​പി. കൃ​ഷ്ണ​കു​മാ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി.​ആ​ർ. രാ​ജേ​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഡോ. ​അ​ബ്​​ദു​ൽ സ​ലാം, ഡോ. ​അ​ശോ​ക് കു​മാ​ർ,  എ.​എ​ൻ. നീ​ല​ക​ണ്ഠ​ൻ, ഡോ. ​സീ​മ പി. ​ഉ​ത്ത​മ​ൻ, അ​ൽ​ക്ക രാ​ജു, ഹ​ന്ന മാ​യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
COMMENTS