വയനാട്ടില്‍ മോഡല്‍ ഡിഗ്രി കോളജ്; കാസര്‍കോട് ഇടയിലക്കാട് എ.എല്‍.പി സ്‌കൂള്‍ സർക്കാർ ഏറ്റെടുക്കും
text_fieldsതിരുവനന്തപുരം: വയനാട് ജില്ലയില്‍ റൂസാ പദ്ധതിയില്‍പ്പെടുത്തി മോഡല്‍ ഡിഗ്രി കോളജ് അഞ്ചു പുതിയ കോഴ്‌സുകളോടെ ആരംഭിക്കും. സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ അനധ്യാപക തസ്തികകളും സൃഷ്ടിക്കും.
മാനന്തവാടി തൃശ്ശിലേരി വില്ലേജില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍നിന്ന് കൈമാറിക്കിട്ടിയ അഞ്ച് ഏക്കര്‍ ഭൂമിയിലാണ് കേളജ് സ്ഥാപിക്കുക.
സ്‌കൂള്‍ ഏറ്റെടുക്കും
കാസര്‍കോട് ഇടയിലക്കാട് എ.എല്‍.പി സ്‌കൂള്‍ മാനേജരുടെ അപേക്ഷ പരിഗണിച്ച് സര്‍ക്കാര്‍ നിരുപാധികം ഏറ്റെടുക്കാന്‍ തീരുമാനിച്ചു.
മാനേജിങ് ഡയറക്ടര്‍മാര്‍
കെല്‍-ഇലക്ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡില്‍ കെ. രാജീവനെയും ട്രാവന്‍കൂര്‍ സിമെന്റ്‌സ് ലിമിറ്റഡില്‍ ജി. രാജശേഖരന്‍ പിള്ളയെയും മാനേജിങ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.
കാനറ ബാങ്ക് ജനറല്‍ മാനേജറായി വിരമിച്ച എസ്. പ്രേംകുമാറിനെ കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ പുതിയ മാനേജിങ് ഡയറക്ടറായി രണ്ട് വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കും. മൃഗ സംരക്ഷണ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയിലെ മാനേജിങ് ഡയറക്ടറായി ഡോ. സലില്‍ കുട്ടിയെ നിയമിക്കും.
കാലാവധി ദീര്‍ഘിപ്പിച്ചു
താനൂര്‍ ബോട്ട് അപകടം അന്വേഷിക്കുന്ന ജസ്റ്റിസ് വി.കെ. മോഹനന്‍ അന്വേഷണ കമീഷന്‍ കാലാവധി ആറു മാസത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു.
കേരളത്തില്‍ 2020 ജൂലൈ മുതല്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ നടത്തിവരുന്ന അന്വേഷണങ്ങള്‍ വഴിമാറുന്നതുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന് നിയമിച്ച ജസ്റ്റിസ് വി.കെ. മോഹനന്‍ അന്വേഷണ കമീഷന്‍ കാലാവധിയും ആറു മാസത്തേക്ക് ദീര്‍ഘിപ്പിച്ചു.
നഷ്ടപരിഹാരം
കടന്നല്‍ ആക്രമണത്തില്‍ മരണപ്പെട്ട ഇടുക്കി സൂര്യനെല്ലി സ്വദേശി എസ്‌തെറിന്റെ ഭര്‍ത്താവ് ബാലകൃഷ്ണന് പ്രത്യേക കേസായി പരിഗണിച്ച് നഷ്ടപരിഹാരം നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

