സൈനിക സ്കൂൾ പ്രവേശനം: അപേക്ഷ 30 വരെ
text_fieldsrepresentational image
അഖിലേന്ത്യാ സൈനിക പ്രവേശനപരീക്ഷ ജനുവരി എട്ടിന് നടത്തും. കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിവ പരീക്ഷ കേന്ദ്രങ്ങളാണ്. ആറ്, ഒമ്പത് ക്ലാസുകളിലേക്കാണ് പ്രവേശനം. വിജ്ഞാപനം https://aissee.nta.nic.inൽ.
അപേക്ഷാഫീസ് 650 രൂപ. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 500 രൂപ മതി. യോഗ്യത: ആറാം ക്ലാസ് പ്രവേശനത്തിന് 2023 മാർച്ച് 31ന് പത്തിനും 12നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ നവംബർ 30 വരെ. അഞ്ചാം ക്ലാസിൽ പഠിക്കുന്നവരോ പാസായവരോ ആയിരിക്കണം. പെൺകുട്ടികൾക്കും പ്രവേശനമുണ്ട്.
ഒമ്പതാംക്ലാസ് പ്രവേശനത്തിന് 13നും 15നും മധ്യേ പ്രായമുള്ളവർക്കാണ് അവസരം. 2008 ഏപ്രിൽ ഒന്നിനും 2010 മാർച്ച് 31നും മധ്യേ ജനിച്ചവരാകണം. എട്ടാംക്ലാസ് പാസായിരിക്കണം. പെൺകുട്ടികൾ അർഹരല്ല.
ഇന്ത്യയിലാകെയുള്ള 33 സൈനിക സ്കൂളുകളിലും ഇക്കൊല്ലം അനുവദിച്ച 18 സ്കൂളുകളിലും പ്രവേശനം ലഭിക്കും. പുതിയ സ്കൂളുകളിൽ ആറാം ക്ലാസിൽ മാത്രമാണ് പ്രവേശനം. സംസ്ഥാനത്തെ ഏക സൈനിക് സ്കൂൾ തിരുവനന്തപുരം കഴക്കൂട്ടത്താണ്. പുതിയ സ്കൂൾ കോഴിക്കോട് മലാപ്പറമ്പിലാണ്.