കോട്ടയം: മഹാത്മ ഗാന്ധി സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെയും ഇന്‍റർ സ്‌കൂൾ സെന്‍ററുകളിലെയും ബിരുദാനന്തര ബിരുദ പ്രോഗ്രാം പ്രവേശന പരീക്ഷ ഫലത്തിന്‍റെ അടിസ്ഥാനത്തിലുള്ള താൽകാലിക റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എം.എ. ഇംഗ്ലീഷ്, മലയാളം, ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്‌മെന്‍റ് സ്റ്റഡീസ്, സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആന്‍റ് ആക്ഷൻ എന്നീ പ്രോഗ്രാമുകളിലേക്ക് അതത് പഠന വകുപ്പുകൾ നടത്തുന്ന ഇന്‍റർവ്യൂവിന് ശേഷം അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.
മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്‍റ് സ്‌പോർട്‌സ് സയൻസസിന് കായിക നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകൾക്ക് വെയിറ്റേജ് നൽകിയും എം.എഡിന് നിയമാനുസൃത വെയിറ്റേജ് മാർക്ക് നൽകിയും അതത് പഠന വകുപ്പുകൾ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. സംവരണക്രമത്തിന്‍റെ അടിസ്ഥാനത്തിൽ സീറ്റുകളുടെ എണ്ണത്തിന് ആനുപാതികമായി സെലക്ഷൻ ലിസ്റ്റ് പഠന വകുപ്പുകൾ തയാറാക്കും. പ്രവേശനവുമായി ബന്ധപ്പെട്ട തുടർ നടപടിക്കായി പഠന വകുപ്പുകളുമായി ബന്ധപ്പെടുക. താൽകാലിക റാങ്ക് പട്ടിക www.cat.mgu.ac.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോൺ: 0481-2733595, ഇമെയിൽ: cat@mgu.ac.in
പുതുക്കിയ പരീക്ഷ തീയതി
2020 ഏപ്രിൽ രണ്ടുമുതൽ ജൂൺ 17 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എം.ബി.എ. സ്‌പെഷൽ മേഴ്‌സി ചാൻസ് (അദാലത്ത് - സ്‌പെഷൽ മേഴ്‌സി ചാൻസ് 2018), നാലാം സെമസ്റ്റർ എം.ബി.എ. (2016 അഡ്മിഷൻ സപ്ലിമെന്‍ററി/2015 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ നവംബർ 25 മുതൽ 2021 ഫെബ്രുവരി 19 വരെ നടത്തുന്നതിനായി പുതുക്കി നിശ്ചയിച്ചു. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.
ബി.എഡ്. പ്രവേശനം; അപേക്ഷ തീയതി നീട്ടി
മഹാത്മ ഗാന്ധി സർവകലാശാലക്ക് കീഴിലുള്ള അധ്യാപക പരിശീലന കോളജുകളിൽ ബി.എഡ്. പ്രോഗ്രാം പ്രവേശനത്തിന് ഏജകാലകം വഴി (ക്യാപ്) നവംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. www.cap.mgu.ac.in എന്ന ക്യാപ് വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. മാനേജ്‌മെന്‍റ്, കമ്മ്യൂണിറ്റി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റിലേക്കും ഏകജാലകം വഴി അപേക്ഷിച്ചശേഷം അപേക്ഷ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളജിൽ അപേക്ഷക്കൊപ്പം നൽകണം. ഭിന്നശേഷി, സ്‌പോർട്‌സ് സംവരണ സീറ്റിലേക്കും ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷ തീയതി നീട്ടി
യു.ജി.സി. - എൻ.എസ്.ക്യു.എഫിന്‍റെ അഭിമുഖ്യത്തിൽ മഹാത്മ ഗാന്ധി സർവകലാശാല നടത്തുന്ന തൊഴിലധിഷ്ഠിത ഹൃസ്വകാല പ്രോഗ്രാമുകൾക്ക് നവംബർ 15 വരെ അപേക്ഷിക്കാം. ആറു മാസത്തെ സർട്ടിഫിക്കറ്റ് ഇൻ ഡിജിറ്റൽ മാർക്കറ്റിങ്, ഒരുവർഷത്തെ ബേക്കറി ആന്‍റ് കോൺഫെക്ഷണറി ഡിപ്ലോമ, ഡേറ്റ ആന്‍റ് ബിസിനസ് അനലെറ്റിക്‌സ്, ഫുഡ് പ്രോസസിങ് ആന്‍റ് ക്വാളിറ്റി അഷ്വറൻസ് പി.ജി. ഡിപ്ലോമ എന്നീ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. www.dasp.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: 0481-2731066.
പുനഃപരീക്ഷ; അപേക്ഷിക്കാം
കോവിഡ് 19 നിയന്ത്രണം മൂലം ആറാം സെമസ്റ്റർ എൽ.എൽ.ബി.(ത്രിവത്സരം-റഗുലർ, സപ്ലിമെന്ററി) ഒന്നുമുതൽ അഞ്ചുവരെ സെമസ്റ്റർ ബി.ടെക്. (പുതിയ സ്‌കീം/ സപ്ലിമെന്ററി/ മേഴ്സി ചാൻസ്) പരീക്ഷയെഴുതാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് പുനഃപരീക്ഷയ്ക്ക് അപേക്ഷിക്കാം. https://forms.gle/PgQvzNUpwPqV14pL8 എന്ന ലിങ്കിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അവസാന തീയതി നവംബർ ഒന്ന്. പരീക്ഷയെഴുതിയവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
സ്പെഷൽ ബി.എഡ്. പ്രവേശനം; അപേക്ഷിക്കാം
മഹാത്മ ഗാന്ധി സർവകലാശാലക്ക് കീഴിലുള്ള അധ്യാപക പരിശീലന കോളജുകളിൽ സ്പെഷൽ ബി.എഡ്. പ്രോഗ്രാമിന്‍റെ മെരിറ്റ് സീറ്റിലേക്കുള്ള പ്രവേശനത്തിന് ഏജകാലകം വഴി (ക്യാപ്) നവംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. www.cap.mgu.ac.in എന്ന ക്യാപ് വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
മഹാത്മാഗാന്ധി സർവകലാശാല ബിരുദ പ്രവേശനം; എസ്.സി./എസ്.ടി. രണ്ടാം പ്രത്യേക അലോട്ട്മെന്റിന് രജിസ്ട്രേഷൻ 31 മുതൽ
മഹാത്മ ഗാന്ധി സർവകലാശാലക്ക് കീഴിലുള്ള കോളജുകളിൽ ബിരുദ പ്രവേശനത്തിന് പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്കുള്ള രണ്ടാം പ്രത്യേക അലോട്ട്മെന്റിന്‍റിന് ഒക്ടോബർ 31 മുതൽ നവംബർ രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടുവരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. നവംബർ മൂന്നിന് അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. ഒന്നാം പ്രത്യേക അലോട്ട്മെന്‍റിൽ അലോട്ട്മെന്‍റ് ലഭിച്ചവരും മുൻ അലോട്ട്മെന്‍റുകളിൽ താൽകാലിക പ്രവേശനം നേടിയവരും ഒക്ടോബർ 30ന് വൈകിട്ട് നാലിനകം സ്ഥിരപ്രവേശനം നേടണം. നിശ്ചിത സമയ പരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടിയില്ലെങ്കിൽ അലോട്ട്മെന്‍റ് റദ്ദാക്കപ്പെടും. വിശദവിവരം www.cap.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
പരീക്ഷഫലം
2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ് സി. മോഡൽ 3 സൈബർ ഫോറൻസിക് (2018 അഡ്മിഷൻ റഗുലർ, 2014-2017 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നവംബർ ഒൻപതുവരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്‍റ്സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.