എം.ജി സർവകലാശാല വാർത്തകൾ
text_fieldsപി.ജി ആന്‍ഡ് ബി.എഡ് ക്യാപ്: രണ്ടാം പ്രത്യേക അലോട്ട്മെന്റ്
കോട്ടയം: ബിരുദാനന്തര ബിരുദ, ബി.എഡ് ഏകജാലക (പി.ജി ആന്‍ഡ് ബി.എഡ് ക്യാപ്) പ്രവേശനത്തിനായുള്ള രണ്ടാം പ്രത്യേക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വെള്ളിയാഴ്ച വൈകീട്ട് 4.30ന് മുമ്പായി അതത് കോളജുകളില്‍ നേരിട്ടെത്തി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണം.
റിസർച് അസിസ്റ്റന്റ്, ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍ നിയമനം
സര്‍വകലാശാലയുടെ പുല്ലരിക്കുന്ന് കാമ്പസിലെ സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ചിന്റെ ധനസഹായത്തോടെ നടത്തുന്ന ‘വടക്കന്‍ മലബാറിലെ കൂട്ടുകുടുംബ ബന്ധങ്ങളുടെ പുനര്‍നിര്‍മിതി: അനുഷ്ഠാനവും പൂര്‍വികാരാധനയും’ ഗവേഷണ പദ്ധതിയിലേക്ക് റിസർച് അസിസ്റ്റന്റ്, ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍ എന്നീ താല്കാലിക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആഗസ്റ്റ് 10 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് www.mgu.ac.in. അപേക്ഷയും അനുബന്ധ രേഖകളും dinesanv@mgu.ac.in എന്ന ഇ-മെയിലിലേക്ക് അയക്കണം.
സീറ്റ് ഒഴിവ്
സര്‍വകലാശാല കാമ്പസിലെ സ്കൂള്‍ ഓഫ് മാനേജ്മെന്റ് ആന്‍ഡ് ബിസിനസ് സ്റ്റഡീസില്‍ എം.ബി.എ കോഴ്സില്‍ എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത സീറ്റുകളില്‍ ഒഴിവുകളുണ്ട്. ബിരുദവും കാറ്റ്, സിമാറ്റ് അല്ലെങ്കില്‍ കെമാറ്റ് സ്കോറുള്ള അര്‍ഹരായ ഉദ്യോഗാർഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വ്യാഴാഴ്ച രാവിലെ 10ന് വകുപ്പ് ഓഫിസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0481-2733367.
പ്രാക്ടിക്കല്‍
രണ്ടാം സെമസ്റ്റര്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (ഡേറ്റാ അനലിറ്റിക്സ്) (2025 അഡ്മിഷന് റഗുലര്‍, 2024 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്) മേയ് 2026ന്റെ സോഫ്റ്റ് വെയര്‍ ലാബ്-2 പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 27 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ ബിവോക് ബാങ്കങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വിസസ് (പുതിയ സ്കീം-2024 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്) ഏപ്രില്‍ 2026ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 31ന് കളമശ്ശേരി സെന്റ് പോള്‍സ് കോളജില്‍.
പരീക്ഷാഫലം
നാലാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ (പി.ജി.സി.എസ്.എസ്) (2024 അഡ്മിഷന് റഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും ആഗസ്റ്റ് അഞ്ചു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

