Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല വാർത്തകൾ

text_fields
bookmark_border
എം.ജി സർവകലാശാല വാർത്തകൾ
cancel

ബി.എഡ്, പി.ജി ഏകജാലകം: രണ്ടാം അലോട്ട്മെന്റ് ആരംഭിച്ചു

കോട്ടയം: സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലേക്ക് 2026-27 അധ്യയനവർഷം ആരംഭിക്കുന്ന ബിരുദാനന്തര ബിരുദ, ബി.എഡ് കോഴ്സുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന്‍റെ രണ്ടാം അലോട്ട്മെന്റ് ആരംഭിച്ചു. ജൂൺ 30 വരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. നിലവിൽ പ്രവേശനം നേടിയവർ ഉൾപ്പെടെ എല്ലാ വിഭാഗം അപേക്ഷകർക്കും പങ്കെടുക്കാം.

അപേക്ഷിച്ചശേഷം വിവിധ കാരണങ്ങളാൽ പ്രവേശനം നേടാൻ സാധിക്കാതിരുന്നവർക്കും അപേക്ഷ റിജക്ട് ആയവ‍ർക്കും പ്രൊഫൈലിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിനും പുതിയ ഓപ്ഷനുകൾ നൽകുന്നതിനും അവസരം ഉണ്ടായിരിക്കും. നാളിതുവരെ അപേക്ഷ സമർപ്പിക്കാൻ സാധിക്കാതിരുന്നവർക്കും പങ്കെടുക്കാം. പ്രവേശനം നേടിയവർക്ക് രണ്ടാം അലോട്ട്മെന്റിന് ശേഷമുള്ള തുടർ അലോട്ട്മെന്റുകളിൽ പങ്കെടുക്കുന്നതിനോ അപേക്ഷയിൽ മാറ്റങ്ങൾ വരുത്തുന്നതിനോ അവസരം ലഭിക്കുന്നതല്ല.

ബിരുദ ഏകജാലകം: രണ്ടാം അലോട്ട്മെന്റ് രജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കും

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ/ ഓപ്‌ഷൻ രജിസ്‌ട്രേഷൻ സമയപരിധി ഇന്ന് അവസാനിക്കും.

അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്നപക്ഷം കോളജുകൾ നിശ്ചയിക്കുന്ന സമയക്രമം അനുസരിച്ച് 2026 ജൂൺ 30നകം പ്രവേശനം നേടേണ്ടതാണ്. ഒന്നാം സെമസ്റ്റർ ബിരുദ ക്ലാസുകൾ ജൂലൈ ഒന്നിന് ആരംഭിക്കും.

പരീക്ഷ തീയതി

ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ, എം.എസ്‍സി, എം.കോം പ്രൈവറ്റ് രജിസ്ട്രേഷന്‍ (2024 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2020 മുതല്‍ 2024 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2019 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്) മേയ് 2026 പരീക്ഷകള്‍ ജൂലൈ ആറു മുതല്‍ നടക്കും.

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ എം.എസ്‍സി പ്ലാന്‍റ് ബയോടെക്നോളജി (സി.എസ്.എസ്) (2024 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026ന്‍റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 29, 30 തീയതികളിലായി തിരുവല്ല മാക് ഫാസ്റ്റ് കോളജില്‍ നടക്കും.

ഒന്നാം സെമസ്റ്റർ എം.എഡ് സ്പെഷൽ എജുക്കേഷൻ (ലേണിങ് ഡിസബിലിറ്റി) (2025 റെഗുലർ/സപ്ലിമെന്‍ററി) ജൂൺ 2026 പ്രായോഗിക പരീക്ഷകൾ ജൂൺ 29ന് മൂവാറ്റുപുഴ, നിർമല സദൻ ട്രെയ്നിങ് കോളജ് ഫോർ സ്പെഷൽ എജുക്കേഷനിൽ നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationnewsmg universityLatest News
News Summary - MG University News
Next Story