എം.​ജി ബി​രു​ദ പ​രീ​ക്ഷ​ 26 മു​ത​ൽ, പി.​ജി ജൂ​ൺ മൂ​ന്ന്​ മു​ത​ൽ

22:28 PM
08/05/2020
Exam

കോ​ട്ട​യം: എം.​ജി സ​ർ​വ​ക​ലാ​ശാ​ല മാ​റ്റി​വെ​ച്ച യു.​ജി  പ​രീ​ക്ഷ​ക​ൾ മേ​യ് 26 മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് പ​രീ​ക്ഷ ക​ൺ​ട്രോ​ള​ർ അ​റി​യി​ച്ചു.  ആ​റാം സെ​മ​സ്​​റ്റ​ർ സി.​ബി.​സി.​എ​സ് (റ​ഗു​ല​ർ, പ്രൈ​വ​റ്റ്), സി.​ബി.​സി.​എ​സ്.​എ​സ്  (സ​പ്ലി​മ​െൻറ​റി) ബി​രു​ദ പ​രീ​ക്ഷ​ക​ൾ​ മേ​യ് 26 മു​ത​ൽ പു​ന​രാ​രം​ഭി​ക്കും. നാ​ലാം  സെ​മ​സ്​​റ്റ​ർ യു.​ജി പ​രീ​ക്ഷ​ക​ൾ മേ​യ് 27നും ​അ​ഞ്ചാം സെ​മ​സ്​​റ്റ​ർ സി.​ബി.​സി.​എ​സ്  (പ്രൈ​വ​റ്റ്) പ​രീ​ക്ഷ​ക​ൾ ജൂ​ൺ നാ​ലി​നും ആ​രം​ഭി​ക്കും.

നാ​ലാം സെ​മ​സ്​​റ്റ​ർ  ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​ക​ൾ ജൂ​ൺ മൂ​ന്നി​ന് ആ​രം​ഭി​ക്കും. ആ​റാം സെ​മ​സ്​​റ്റ​ർ  യു.​ജി പ​രീ​ക്ഷ​ക​ൾ മേ​യ്​ 26, 28, 30, ജൂ​ൺ ഒ​ന്ന് തീ​യ​തി​ക​ളി​ലും നാ​ലാം സെ​മ​സ്​​റ്റ​ർ  പ​രീ​ക്ഷ​ക​ൾ മേ​യ്​ 27, 29, ജൂ​ൺ ര​ണ്ട്, നാ​ല് തീ​യ​തി​ക​ളി​ലു​മാ​ണ് ന​ട​ക്കു​ക.

അ​ഞ്ചാം  സെ​മ​സ്​​റ്റ​ർ പ്രൈ​വ​റ്റ് പ​രീ​ക്ഷ​ക​ൾ ജൂ​ൺ നാ​ല്, അ​ഞ്ച്, ആ​റ്, എ​ട്ട് തീ​യ​തി​ക​ളി​ലും  നാ​ലാം സെ​മ​സ്​​റ്റ​ർ പി.​ജി പ​രീ​ക്ഷ​ക​ൾ ജൂ​ൺ മൂ​ന്ന്, നാ​ല്, അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ലും  ന​ട​ക്കും. നാ​ല്, ആ​റ് സെ​മ​സ്​​റ്റ​റു​ക​ളു​ടെ യു.​ജി മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പു​ക​ൾ  ഹോം​വാ​ല്യു​വേ​ഷ​ൻ രീ​തി​യി​ൽ ജൂ​ൺ എ​ട്ടി​ന് ആ​രം​ഭി​ക്കും.

Loading...
COMMENTS