കോട്ടയം: മഹാത്മ ഗാന്ധി സർവകലാശാലക്ക് കീഴിലെ കോളജുകളിൽ ബിരുദ പ്രവേശനത്തിനുള്ള നാലാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. 2020 ഒക്ടോബർ 21 വൈകിട്ട് നാലിനകം പ്രവേശനം കൺഫോം ചെയ്യണം.
നാലാം അലോട്ട്മെന്‍റിൽ സ്ഥിര പ്രവേശനം മാത്രമാണുള്ളത്. വിശദ വിവരത്തിന് ക്യാപ്പ് വെബ്സൈറ്റ് (www.cap.mgu.ac.in) സന്ദർശിക്കുക.
ഒന്ന്, രണ്ട്, മൂന്ന് അലോട്ട്മെന്‍റിൽ താൽകാലിക പ്രവേശനം നേടിയവരും ഒക്ടോബർ 21നകം സ്ഥിരം പ്രവേശനം കൺഫോം ചെയ്യണം.
ഒക്ടോബർ 21നകം പ്രവേശനം കൺഫോം ചെയ്തില്ലെങ്കിൽ അലോട്ട്മെന്‍റ് റദ്ദാക്കപ്പെടുമെന്ന് സർവകലാശാല പി.ആർ.ഒ ഫേസ്ബുക്കിലൂടെ അറിയിച്ചു.