Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ജി ബി.എഡ് ഏകജാലകം; ഒന്നാം അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചു

text_fields
bookmark_border
mg university
cancel

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലക്ക് കീഴിലെ കോളജുകളിൽ ബി.എഡ് പ്രോഗ്രാമുകളിലേക്കുള്ള ഒന്നാം അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്‍റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് ഓൺലൈനായി അടച്ച് പ്രവേശനം ഓൺലൈനായി കൺഫേം ചെയ്യണം.

സ്ഥിരപ്രവേശനം നേടുന്നവർ കോളജുമായി ബന്ധപ്പെട്ട് നിശ്ചിത ഫീസടച്ച് പ്രവേശനം സ്ഥിരപ്പെടുത്തണം. നവംബർ 27ന് വൈകീട്ട് 4.30നകം ഫീസടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം അലോട്ട്‌മെന്‍റ് കൺഫേം ചെയ്യാത്തവരുടേയും അലോട്ട്‌മെന്‍റ് റദ്ദാക്കും.

പ്രവേശനം കൺഫേം ചെയ്തവർ കൺഫർമേഷൻ സ്ലിപ് ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചുവയ്ക്കണം. കൺഫർമേഷൻ സ്ലിപ് കൈവശമില്ലാത്തവരുടെ പ്രവേശനം സംബന്ധിച്ച പരാതികൾ സർവകലാശാല സ്വീകരിക്കില്ല. ഓപ്ഷനുകൾ പുനക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും നവംബർ 28 മുതൽ 29 വരെ അവസരമുണ്ടാകും.

വെബ്സൈറ്റ്: https://www.mgu.ac.in/

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story