Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവ​ജ്ര​ജൂ​ബി​ലി...

വ​ജ്ര​ജൂ​ബി​ലി നി​റ​വി​ൽ മേ​ഴ്സി കോ​ള​ജ്

text_fields
bookmark_border
വ​ജ്ര​ജൂ​ബി​ലി നി​റ​വി​ൽ മേ​ഴ്സി കോ​ള​ജ്
cancel
camera_alt

പാ​ല​ക്കാ​ട് മേ​ഴ്സി കോ​ള​ജ്

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ടി​ന്റെ അ​ഭി​മാ​ന​മാ​യ മേ​ഴ്‌​സി കോ​ള​ജ് 60ാം വാ​ർ​ഷി​ക നി​റ​വി​ൽ. സ്ത്രീ​വി​ദ്യാ​ഭ്യാ​സ​ത്തി​ന് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന സി.​എം.​സി സി​സ്റ്റേ​ഴ്‌​സാ​ണ് 1964ൽ ​കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ൽ കോ​ള​ജ് ആ​രം​ഭി​ച്ച​ത്. 1968ൽ ​കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലാ​യി. 1960ൽ ​കാ​യി​ക​വി​ഭാ​ഗം മേ​ധാ​വി​യാ​യി മേ​ജ​ർ വി​മ​ല​മേ​നോ​ൻ ചു​മ​ത​ല​യേ​റ്റ​തോ​ടെ​യാ​ണ് മേ​ഴ്‌​സി​ കോളജിന്റെ കാ​യി​ക​നേ​ട്ട​ങ്ങ​ളു​ടെ തു​ട​ക്കം.

ഒ​ളി​മ്പ്യ​ൻ പി.​ടി. ഉ​ഷ, എം.​ഡി. വ​ത്സ​മ്മ, മെ​ഴ്സി കു​ട്ട​ൻ, ബി​ന പീ​റ്റ​ർ, ശ്രീ​കു​മാ​രി അ​മ്മ, കെ. ​സ​ര​സ​മ്മ, ല​താം​ഗി, പി.​എം. റോ​സ​ലി, സി. ​സി​നി, ലി​സി ചെ​റി​യാ​ൻ, രാ​ജേ​ശ്വ​രി, സി.​കെ. സി​ന്ധു, ഫി​ലോ​മി​ന തോ​മ​സ്, ഇ.​​ജെ. മോ​ളി, ഷൈ​നി വ​ർ​ഗീ​സ്, എം.​ഡി. താ​ര എ​ന്നി​വ​ർ ലോ​ക​ത്തി​ന്റെ നെ​റു​ക​യി​ൽ കോ​ള​ജി​നെ എ​ത്തി​ച്ചു.

ദേ​ശീ​യ ഗെ​യിം​സ്, അ​ത്‍ല​റ്റി​ക് മീ​റ്റ് ത്രോ​ബാ​ൾ, സോ​ഫ്റ്റ് ബാ​ൾ, സെ​പ​ക്താ ക്രോ, ​വ​ടം​വ​ലി, ക്രോ​സ് ക​ൺ​ട്രി, വ​നി​ത ഫു​ട്ബാ​ൾ, ഹാ​ൻ​ഡ്ബാ​ൾ ഖോ​ഖോ എ​ന്നി​വ​യു​ടെ ദേ​ശീ​യ​മ​ത്സ​ര​ങ്ങ​ളി​ലും ക​ഴി​ഞ്ഞ 10 വ​ർ​ഷ​ങ്ങ​ളി​ൽ തു​ട​ർ​ച്ചാ​യി മെ​ഡ​ലു​ക​ൾ നേ​ടി.

മ​ധു​ര​മൂ​റും പൂ​ര്‍വ​കാ​ല സ്മൃ​തി അ​യ​വി​റ​ക്കി അവർ ഒ​ത്തു​കൂ​ടി...

പാ​ല​ക്കാ​ട്: കോ​ള​ജ് ജീ​വി​ത​ത്തി​ന്റെ ഓ​ര്‍മ​ക​ള്‍ക്ക് വ​ര്‍ണ​ങ്ങ​ള്‍ ചാ​ര്‍ത്തി വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം പൂ​ര്‍വ​വി​ദ്യാ​ർ​ഥി​ക​ള്‍ കൊ​ട്ടും പാ​ട്ടു​മാ​യി ഒ​ത്തു​കൂ​ടി. പാ​ല​ക്കാ​ട് മേ​ഴ്സി കോ​ള​ജി​ലെ 1964 മു​ത​ൽ 2023 വ​രെ​യു​ള്ള പൂ​ര്‍വ​വി​ദ്യാ​ർ​ഥി​ക​ളാ​ണ് കോ​ള​ജ് മു​റ്റ​ത്ത് ഒ​ത്തു​ചേ​ര്‍ന്ന​ത്. വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ‘സ്മൃ​തി​ല​യം’ പേ​രി​ലാ​യിരുന്നു സം​ഗ​മം. മേ​ഴ്സി​യു​ടെ 60 വ​ർ​ഷ​ത്തെ പ്ര​യാ​ണം പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ടി.​എ​ഫ്. ജോ​റി അ​വ​ത​രി​പ്പി​ച്ചു. മു​ൻ പ്രി​ൻ​സി​പ്പ​ൽ​മാ​രെ ആ​ദ​രി​ച്ചു.

മു​ഖ്യാ​തി​ഥി​ക​ളാ​യി 87-92 ബാ​ച്ച് ച​രി​ത്ര​വി​ദ്യാ​ർ​ഥി​നി​യും കോ​ങ്ങാ​ട് എം.​എ​ൽ.​എ​യു​മാ​യ അ​ഡ്വ. കെ. ​ശാ​ന്താ​കു​മാ​രി, 82 ബാ​ച്ച്, റ​വ​ന്യൂ ഡി​വി​ഷ​ൻ ഓ​ഫി​സ​ർ ഡി. ​അ​മൃ​ത​വ​ല്ലി, 2007 ബാ​ച്ച് കോ​സ്റ്റ്യൂം ഡി​സൈ​ന​ർ സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ധ​ന്യ ബാ​ല​കൃ​ഷ്ണ​ൻ, ജ​യ് ക്രി​സ്റ്റോ പ്രോ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​റും മേ​ഴ്സി കോ​ള​ജ് മു​ൻ​പ്രി​ൻ​സി​പ്പ​ലു​മാ​യ ഡോ. ​സി. ലി​യോ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ത​യ്യ​ൽ മെ​ഷീ​നു​ക​ളും വീ​ൽ​ചെ​യ​റു​ക​ളും വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mercy CollegeDiamond Jubilee
News Summary - Mercy College in Diamond Jubilee
Next Story