Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമെഡിക്കൽ യു.ജി...

മെഡിക്കൽ യു.ജി അഖിലേന്ത്യ ക്വോട്ട ഷെഡ്യൂൾ വീണ്ടും പുതുക്കി

text_fields
bookmark_border
medical fees
cancel

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ യു.​ജി അ​ഖി​ലേ​ന്ത്യ ക്വോ​ട്ട പ്ര​വേ​ശ​ന​ത്തി​ന്‍റെ ഒ​ന്നാം റൗ​ണ്ട്​ കൗ​ൺ​സ​ലി​ങ്​ ഷെ​ഡ്യൂ​ൾ വീ​ണ്ടും പു​തു​ക്കി. മ​ദ്രാ​സ്​ ഹൈ​കോ​ട​തി നി​ർ​ദേ​ശം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ഷെ​ഡ്യൂ​ൾ പു​തു​ക്കി മെ​ഡി​ക്ക​ൽ കൗ​ൺ​സ​ലി​ങ്​ ക​മ്മി​റ്റി (എം.​സി.​സി) വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി​യ​ത്.

പു​തു​ക്കി​യ ഷെ​ഡ്യൂ​ൾ പ്ര​കാ​രം ഞാ​യ​റാ​ഴ്ച രാ​ത്രി 11.55 വ​രെ ആ​ദ്യ റൗ​ണ്ടി​ലേ​ക്കു​ള്ള ര​ജി​സ്​​ട്രേ​ഷ​നും ചോ​യ്​​സ്​ ഫി​ല്ലി​ങ്ങും ചോ​യ്​​സ്​ ലോ​ക്കി​ങ്ങും ന​ട​ത്താം. ഫെ​ബ്രു​വ​രി ഒ​ന്നി​ന്​ ആ​ദ്യ റൗ​ണ്ട്​ അ​ലോ​ട്ട്​​മെ​ന്‍റ്​ പ്ര​സി​ദ്ധീ​ക​രി​ക്കും. ഫെ​ബ്രു​വ​രി ര​ണ്ട്​ മു​ത​ൽ ഏ​ഴി​ന്​ വൈ​കീ​ട്ട്​ അ​ഞ്ച്​ വ​രെ അ​ലോ​ട്ട്​​മെ​ന്‍റ്​ ല​ഭി​ച്ച കോ​ള​ജു​ക​ളി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യാം. നേ​ര​േ​ത്ത ര​ജി​സ്​​ട്രേ​ഷ​നും ചോ​യ്​​സ്​ ലോ​ക്കി​ങ്ങും ന​ട​ത്തി​യ​വ​ർ ന​ട​പ​ടി​ക​ൾ ആ​വ​ർ​ത്തി​ക്കേ​ണ്ട​തി​ല്ല. അ​വ​രു​ടെ ചോ​യ്​​സു​ക​ൾ സീ​റ്റ്​ അ​ലോ​ട്ട്​​മെ​ന്‍റി​നാ​യി നി​ല​നി​ൽ​ക്കും.

ചോ​യ്​​സ്​ ലോ​ക്കി​ങ്​ ന​ട​ത്തി​യ​വ​ർ​ക്ക്​ എ​ഡി​റ്റ്​ ചെ​യ്യ​ണ​മെ​ങ്കി​ൽ അ​ക്കൗ​ണ്ടി​ൽ​ ​ലോ​ഗി​ൻ ചെ​യ്ത്​ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താം. പു​തു​താ​യി ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്തു​ന്നവർ പു​തി​യ ഷെ​ഡ്യൂ​ൾ പ്ര​കാ​രം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം.

സം​സ്ഥാ​ന​ത്തെ പ്ര​വേ​ശ​ന ഷെ​ഡ്യൂ​ളി​ലും മാ​റ്റം വ​രു​ത്തും. ഇ​തു​സം​ബ​ന്ധി​ച്ച്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റേ​റ്റി​ന്‍റെ തീ​രു​മാ​നം ശ​നി​യാ​ഴ്ച​യു​ണ്ടാ​കും. നി​ല​വി​ൽ ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ അ​ഞ്ച്​ വ​രെ​യാ​ണ്​ സം​സ്ഥാ​ന ​േക്വാ​ട്ട അ​ലോ​ട്ട്​​മെ​ന്‍റി​നു​ള്ള ഓ​പ്​​ഷ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ. ഫെ​ബ്രു​വ​രി ര​ണ്ടി​ന്​ ആ​ദ്യ അ​ലോ​ട്ട്​​മെ​ന്‍റ്​ പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medicalAll India QuotaugAll India Medical Quota
News Summary - Medical UG all India quota schedule revises
Next Story