Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഅഖിലേന്ത്യ ക്വോട്ടയിൽ...

അഖിലേന്ത്യ ക്വോട്ടയിൽ ഒഴിവുള്ള​ 45 എം.ബി.ബി.എസ്​ സീറ്റ്​ സ്​റ്റേറ്റ്​ ക്വോട്ടയിലേക്ക്

text_fields
bookmark_border
അഖിലേന്ത്യ ക്വോട്ടയിൽ ഒഴിവുള്ള​ 45 എം.ബി.ബി.എസ്​ സീറ്റ്​ സ്​റ്റേറ്റ്​ ക്വോട്ടയിലേക്ക്
cancel

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ അ​ഖി​ലേ​ന്ത്യ ക്വോ​ട്ട​യി​ൽ സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ശേ​ഷി​ച്ച 45 എം.​ബി.​ബി.​എ​സ്​ സീ​റ്റു​ക​ൾ സ്​​റ്റേ​റ്റ്​ ക്വോ​ട്ട​യി​ലേ​ക്ക്​ തി​രി​കെ ല​ഭി​ച്ചു. സ​ർ​ക്കാ​ർ ഡെൻറ​ൽ കോ​ള​ജു​ക​ളി​ലെ 39 ബി.​ഡി.​എ​സ്​ സീ​റ്റു​ക​ളും സ്​​റ്റേ​റ്റ്​ ക്വോ​ട്ട​യി​ലേ​ക്ക്​ ല​ഭി​ച്ചു. ഇൗ ​സീ​റ്റു​ക​ൾ കൂ​ടെ ചേ​ർ​ത്താ​യി​രി​ക്കും വ്യാ​ഴാ​ഴ്​​ച ര​ണ്ടാം അ​ലോ​ട്ട്​​മെൻറ്​ പ്ര​സി​ദ്ധീ​ക​രി​ക്കു​ക.

അ​ഖി​ലേ​ന്ത്യ ക്വോ​ട്ട​യി​ൽ ര​ണ്ട്​ അ​ലോ​ട്ട്​​മെൻറി​നു​ശേ​ഷം ഒ​ഴി​വു​ള്ള സീ​റ്റു​ക​ൾ ബ​ന്ധ​പ്പെ​ട്ട സം​സ്ഥാ​ന​ങ്ങ​ൾ​ക്ക്​ തി​രി​കെ ന​ൽ​കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. രാ​ജ്യ​ത്താ​കെ അ​ഖി​ലേ​ന്ത്യ ക്വോ​ട്ട​യി​ൽ ഒ​ഴി​വ്​ വ​ന്ന​തി​നെ​തു​ട​ർ​ന്ന്​ 2097 എം.​ബി.​ബി.​ബി.​എ​സ്​/ ബി.​ഡി.​എ​സ്​ സീ​റ്റു​ക​ളാ​ണ്​ സ്​​റ്റേ​റ്റ്​ ക്വോ​ട്ട​യി​ലേ​ക്ക്​ മെ​ഡി​ക്ക​ൽ കൗ​ൺ​സ​ലി​ങ്​ ക​മ്മി​റ്റി തി​രി​കെ ന​ൽ​കി​യ​ത്.

സം​സ്ഥാ​ന​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ സീ​റ്റ്​ ഒ​ഴി​വു​ള്ള​ത്​ കൊ​ല്ലം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ്​; ഏ​ഴ്. മ​റ്റ്​ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ അ​ഖി​ലേ​ന്ത്യ ക്വോ​ട്ട​യി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ൾ: മ​ഞ്ചേ​രി -അ​ഞ്ച്, ക​ണ്ണൂ​ർ -നാ​ല്, എ​റ​ണാ​കു​ളം -നാ​ല്, പാ​ല​ക്കാ​ട്​ -ആ​റ്, കോ​ട്ട​യം -മൂ​ന്ന്, കോ​ഴി​ക്കോ​ട്​ -ര​ണ്ട്, തൃ​ശൂ​ർ -അ​ഞ്ച്, തി​രു​വ​ന​ന്ത​പു​രം -നാ​ല്, ആ​ല​പ്പു​ഴ -അ​ഞ്ച്. ബി.​ഡി.​എ​സ്​ സീ​റ്റൊ​ഴി​വ്​: ആ​ല​പ്പു​ഴ -ഏ​ഴ്, തൃ​ശൂ​ർ -ഏ​ഴ്, ക​ണ്ണൂ​ർ -ഒ​മ്പ​ത്, കോ​ട്ട​യം -ആ​റ്, കോ​ഴി​ക്കോ​ട്​ -അ​ഞ്ച്, തി​രു​വ​ന​ന്ത​പു​രം -അ​ഞ്ച്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationmedicalMBBS
Next Story