Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമെഡിക്കല്‍:...

മെഡിക്കല്‍: പട്ടികവിഭാഗക്കാരില്‍ നിന്ന് ഫീസ് ഈടാക്കരുതെന്ന് നിർദേശം

text_fields
bookmark_border
combined-medical-services.jpg
cancel

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനം ലഭിച്ച പട്ടികജാതി/പട്ടികവര്‍ഗ വിദ്യാർഥികളില്‍ നിന്ന് കോളജ് അധികൃതര്‍ ഫീസ് ഈടാക്കരുതെന്ന് സ്വാശ്രയ കോളജ് മാനേജ്‌മ​െൻറുകള്‍ക്ക് പട്ടികജാതി പട്ടികഗോത്രവര്‍ഗ കമീഷന്‍ നിർദേശം നല്‍കി. കീമി​​െൻറ മെഡിക്കല്‍ റാങ്ക് പ്രകാരം എം.ബി.ബി.എസിന് അലോട്ട്‌മ​െൻറ്​ ലഭിച്ച പട്ടികജാതി / പട്ടികവര്‍ഗ വിദ്യാർഥികളുടെ പഠനഫീസും ഇതര ഫീസുകളും നല്‍കുന്നത് സര്‍ക്കാറാണ്.

ഇതിനുവിരുദ്ധമായി ഈ വിഭാഗത്തിൽപെട്ട വിദ്യാർഥികളോട് ഫീസിനത്തില്‍ വന്‍ തുക അടക്കാന്‍ സ്വാശ്രയ കോളജ് മാനേജ്‌മ​െൻറുകള്‍ ആവശ്യപ്പെടുന്നതായി പട്ടികജാതി പട്ടികഗോത്രവര്‍ഗ കമീഷന്​ വ്യാപകമായ പരാതികളും ആക്ഷേപങ്ങളും ലഭിച്ച സാഹചര്യത്തിലാണ് നിർദേശം. ഈ വിഭാഗത്തിൽപെട്ട വിദ്യാർഥികള്‍ കോളേജ് മാനേജ്‌മ​െൻറിന് നേരിട്ട് ഫീസ് നല്‍കുവാന്‍ പാടില്ല. അതത്​ കോളജുകള്‍ക്ക് പട്ടികജാതി വകുപ്പില്‍ നിന്ന്​ ഫീസ് തുക അവകാശപ്പെടാം.

വിദ്യാർഥികളെയും രക്ഷാകര്‍ത്താക്കളെയും ഭീഷണിപ്പെടുത്തി അനധികൃതമായി ഫീസ് ഈടാക്കുന്നതും ഫീസ് അടച്ചിട്ടില്ല എന്ന കാരണം പറഞ്ഞ് പട്ടികജാതി/പട്ടികവര്‍ഗ വിദ്യാർഥികള്‍ക്ക് കോളജ് പ്രവേശനം നിഷേധിക്കുന്നതും പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമമായി പരിഗണിക്കും. ബന്ധപ്പെട്ട കോളജ് അധികൃതര്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കമീഷന്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical sc/st fees
News Summary - medical sc/st fees
Next Story