Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എയിംസ്, ജിപ്മർ, നിംഹാൻസ്, പിജി​മെർ; മെഡിക്കൽ പി.ജി സംയുക്ത പ്രവേശന പരീക്ഷ മേയ് 17ന്

text_fields
bookmark_border
ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ 15നകം
എയിംസ്,  ജിപ്മർ,  നിംഹാൻസ്,  പിജി​മെർ; മെഡിക്കൽ പി.ജി സംയുക്ത പ്രവേശന പരീക്ഷ മേയ് 17ന്
cancel

ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളുടെ 2025ലെ സെഷനിലേക്ക് മെഡിക്കൽ പി.ജി കോഴ്സുകളിലേക്കുള്ള സംയുക്ത പ്രവേശന പരീക്ഷ (ഐ.എൻ.ഐ-സി.ഇ.ടി) മേയ് ഒന്ന് ശനിയാഴ്ച നടത്തും. എയിംസ് ന്യൂഡൽഹിയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.

ന്യൂഡൽഹി അടക്കമുള്ള എയിംസുകൾ, ജിപ്മർ പുതുച്ചേരി, നിംഹാൻസ് ബംഗളൂരു, പിജിമെർ ചണ്ഡിഗഢ്, ശ്രീചിത്ര തിരുവനന്തപുരം എന്നിവിടങ്ങളിലെ എം.ഡി/ എം.എസ്/ എം.സി.എച്ച്/ ഡി.എം (ആറു വർഷം)/ എം.ഡി.എസ്/ എം.ഡി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്. പരീക്ഷാ വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്​പെക്ടസും www.aiimsexams.ac.inൽ ലഭിക്കും.

ഐ.എൻ.ഐ-സി.ഇ.ടി ജൂലൈ 2025 പരീക്ഷയിൽ പ​ങ്കെടുക്കുന്നതിന് ഏപ്രിൽ 15 വൈകീട്ട് അഞ്ച് മണിവരെ രജിസ്റ്റർ ചെയ്യാം. നേരത്തേ അപേക്ഷിച്ചിട്ടുള്ളവരുടെ ബേസിക് രജിസ്ട്രേഷൻ സ്വീകരിച്ചിട്ടുള്ള പക്ഷം വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.

രജിസ്ട്രേഷൻ സ്വീകരിച്ചിട്ടുള്ളപക്ഷം എക്സാമിനേഷൻ യൂനിറ്റ് കോഡ് ജനറേറ്റ് ചെയ്ത് ഫീസ് അടച്ചു അപേക്ഷ പൂർത്തിയാക്കുന്നതിന് ഏപ്രിൽ 25 വൈകീട്ട് 5 മണിവരെ സൗകര്യം ലഭിക്കും. ഭിന്നശേഷിക്കാർ/ എസ്.സി/ എസ്.ടി/ ഒ.ബി.സി-എൻ.സി.എൽ/ ഇ.ഡബ്ല്യൂ.എസ്/ ഒ.സി.ഐ വിഭാഗങ്ങളിൽപെടുന്നവർ അത് തെളിയിക്കുന്ന പ്രാബല്യത്തിലുള്ള സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി കൂടിയാണിത്. പൂർത്തിയാക്കിയ അപേക്ഷയുടെ സ്ഥിതി പരിശോധിക്കുന്നതിന് ഏപ്രിൽ 29, 30 തീയതിക്കുള്ളിൽ അവസരമുണ്ട്. അഡ്മിറ്റ് കാർഡ് മേയ് 10ന് വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യും. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Medical PG Joint Entrance Exam on 17th May
Next Story