മെഡിക്കൽ പി.ജി സംയുക്ത പ്രവേശനപരീക്ഷ
text_fieldsഎയിംസുകൾ, ജിപ്മെർ പുതുച്ചേരി, നിംഹാൻസ് ബംഗളൂരു, പി.ജിമെർ ചണ്ഡിഗഢ്, ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം തുടങ്ങി ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ ജൂലൈയിൽ ആരംഭിക്കുന്ന മെഡിക്കൽ പി.ജി (എം.ഡി, എം.എസ്, എം.സി.എച്ച്, ഡി.എം, എം.ഡി.എസ്) പ്രോഗ്രാമുകളിലേക്കുള്ള കംബയിൻഡ് എൻട്രൻസ് ടെസ്റ്റ് (ഐ.എൻ.ഐ -സി.ഇ.ടി) മേയ് ഏഴിന് നടത്തും.
എയിംസിനാണ് നടത്തിപ്പ് ചുമതല. രജിസ്ട്രേഷൻ മാർച്ച് 25 വൈകീട്ട് അഞ്ചുവരെ നടത്താം. വിജ്ഞാപനം www.aiimsexams.ac.in ൽ. 2019 ജൂലൈ മുതൽ 2023 ജനുവരി സെഷനിലേക്ക് വരെ നേരത്തേ അപേക്ഷിച്ച് ബേസിക് രജിസ്ട്രേഷൻ സ്വീകരിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. തെറ്റുതിരുത്താൻ 28 മുതൽ 31ന് വൈകീട്ട് അഞ്ചുവരെ സൗകര്യമുണ്ടാകും.

