കർണാടകത്തിൽ മെഡിക്കൽ പി.ജി പ്രവേശനം; ഇതര സംസ്ഥാനക്കാരെയും പരിഗണിക്കും
text_fieldsകർണാടകത്തിൽ എം.ഡി/എം.എസ് അടക്കമുള്ള മെഡിക്കൽ പി.ജി/ഡിപ്ലോമ കോഴ്സുകളിൽ 2025-26 വർഷത്തെ പ്രവേശനത്തിന് ‘നീറ്റ്-പി.ജി 2025’ 50 പെർസെൈന്റലിൽ കുറയാതെ യോഗ്യത നേടിയവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. (കേരളം ഉൾപ്പെടെ ഇതരസംസ്ഥാനങ്ങളിലുള്ളവരെയും പരിഗണിക്കും. എന്നാൽ, സംവരണാനുകൂല്യം ലഭിക്കില്ല).
കർണാടക എക്സാമിനേഷൻ അതോറിറ്റിയുടെ വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനവും വിവരണ പത്രികയും ഔദ്യോഗിക വെബ്സൈറ്റായ https://cetonline.karnataka.gov.in/KEA/pgetmed2025ൽ ലഭിക്കും.താൽപര്യമുള്ള യോഗ്യരായ വിദ്യാർഥികൾക്ക് നിർദേശാനുസരണം ഓൺലൈനിൽ ഒക്ടോബർ ഒമ്പത് രാവിലെ 11 മണി വരെ അപേക്ഷിക്കാം. മെഡിക്കൽ കോളജുകളും കോഴ്സുകളും സീറ്റുകളും അപേക്ഷിക്കാനുള്ള മാർഗനിർദേശങ്ങളും പ്രവേശന നടപടികളുമൊക്കെ വിവരണ പത്രികയിലുണ്ട്. വെബ്സൈറ്റിലും വിവരങ്ങൾ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

