തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജുകളിൽ നിലവിലുള്ള ഒഴിവുകളിലേക്കും അഖിലേന്ത്യ േക്വാട്ടയിൽനിന്നും ‘റിവർട്ട്’ ചെയ്യപ്പെട്ട സീറ്റുകളിലെയും പുതുതായി അനുവദിക്കപ്പെട്ട സീറ്റുകളിലെയും കൽപിത സർവകലാശാല, സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെയും പി.ജി മെഡിക്കൽ കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെൻറ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
വിശദമായ വിജ്ഞാപനം www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. രണ്ടാം ഘട്ടത്തിൽ അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർഥികൾ മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശന പരീക്ഷ കമീഷണർക്ക് അടക്കേണ്ടതുമായ ഫീസ് 22 മുതൽ 26 വരെയുള്ള തീയതികളിൽ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ തെരഞ്ഞെടുത്ത ശാഖകളിലൊന്നിലോ ഒാൺലൈൻ പേമെൻറ് ആേയാ ഒടുക്കേണ്ടതാണ്. എസ്.ബി.െഎ ശാഖകളുടെ ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.
അലോട്ട്െമൻറ് ലഭിച്ച വിദ്യാർഥികൾ 26ന് വൈകീട്ട് അഞ്ചിനു മുമ്പ് ബന്ധപ്പെട്ട മെഡിക്കൽ കോളജുകളിൽ രേഖകൾ സഹിതം ഹാജരായി പ്രവേശനം നേടണം. മൈനോറിറ്റി/എൻ.ആർ.െഎ േക്വാട്ടയിൽ ഉൾപ്പെട്ട് സ്വകാര്യ സ്വാശ്രയ കോളജിൽ/ കൽപിത സർവകലാശാലയിൽ െപ്രാവിഷനൽ അലോട്ട്മെൻറ് ലഭിച്ച വിദ്യാർഥികൾ 23ന് രണ്ടിന് പ്രവേശന പരീക്ഷാ കമീഷണറുടെ കാര്യാലയത്തിൽ നടക്കുന്ന കൗൺസലിങ്ങിന് അസ്സൽ രേഖകളുമായി ഹാജരാകണം. വിശദ വിവരങ്ങൾക്ക്: 0471 2339101,102,103,104.