Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: അപേക്ഷ നാളെ മുതൽ

text_fields
bookmark_border
ജനുവരി 31 വരെ അപേക്ഷിക്കാം
മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: അപേക്ഷ നാളെ മുതൽ
cancel
Listen to this Article

തിരുവനന്തപുരം: കേരളത്തിലെ എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള 2026ലെ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം തിങ്കളാഴ്ച തുടങ്ങും. ജനുവരി 31 വരെ അപേക്ഷ സമർപ്പിക്കാം. സംസ്ഥാനത്തെ മെഡിക്കൽ, ഡെൻറൽ, ആയൂർവേദ, ഹോമിയോ, മറ്റ് അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായി നീറ്റ്-യു.ജി പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികൾ പ്രവേശന പരീക്ഷ കമീഷണർക്ക് ഇതോടൊപ്പം അപേക്ഷ സമർപ്പിക്കണം. എങ്കിൽ മാത്രമേ കേരളത്തിലെ മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് പരിഗണിക്കുകയുള്ളൂ. ആർക്കിടെക്ചർ പ്രവേശനത്തിന് തയാറെടുക്കുന്നവർ പ്രവേശന പരീക്ഷ കമീഷണർക്ക് അപേക്ഷ നൽകുന്നതോടൊപ്പം ദേശീയ അഭിരുചി പരീക്ഷയായി ‘നാറ്റ’ യോഗ്യത നേടുകയും വേണം. പ്രവേശന പരീക്ഷ കമീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cee.kerala.gov.inലെ ‘KEAM 2026 Online Application’ എന്ന ലിങ്ക് വഴി 31ന് വൈകീട്ട് അഞ്ച് വരെ അപേക്ഷ സമർപ്പിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Medical, Engineering, Architecture Admissions: Applications from tomorrow
Next Story