Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമെഡിക്കൽ/ എൻജിനീയറിങ്​...

മെഡിക്കൽ/ എൻജിനീയറിങ്​ പ്രവേശനം: അപേക്ഷ 21 വരെ

text_fields
bookmark_border
medical admission
cancel

തിരുവനന്തപുരം: എൻജിനീയറിങ്​ ആർകിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന്​ ഓൺലൈൻ അപേക്ഷകൾ പ്രവേശനപരീക്ഷ കമീഷണറുടെ വെബ്സൈറ്റിലൂടെ (www.cee.kerala.gov.in) ജൂൺ 21ന്​ വൈകീട്ട്​ അഞ്ച്​ വരെ സമർപ്പിക്കാം.

അനുബന്ധരേഖകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30 ആണ്.അപേക്ഷ സമർപ്പിക്കുന്നതിനും അനുബന്ധരേഖകൾ സമർപ്പിക്കുന്നതിനുമുള്ള സമയം ദീർഘിപ്പിക്കില്ലെന്ന്​ പ്രവേശന പരീക്ഷ കമീഷണർ അറിയിച്ചു.

നീറ്റ്​ യു.ജി -2021 പരീക്ഷക്ക്​ അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ കേരളത്തിലെ സർക്കാർ, സ്വാശ്രയ കോളജുകളിൽ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ജൂൺ 21ന് മുമ്പായി കീം വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. നിശ്ചിതതീയതിക്ക്​ ശേഷം പ്രവേശനപരീക്ഷാ കമീഷണർക്ക് നേരിട്ടോ തപാലിലോ ഇ-മെയിലിലോ ലഭിക്കുന്ന അപേക്ഷകളും സർട്ടിഫിക്കറ്റുകളും പരിഗണിക്കില്ല.

ഏതെങ്കിലും ഒരു കോഴ്സിനോ എല്ലാ കോഴ്സുകളിലേക്കുമോ ഉള്ള പ്രവേശനത്തിന് ഒരു ഓൺലൈൻ അപേക്ഷ മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ. പ്രോസ്പെക്ടസ് പ്രവേശനപരീക്ഷാ കമീഷണറുടെ വെബ്സൈറ്റിൽ ലഭ്യമാണ്. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical AdmissionapplicationsEngineering Admission
News Summary - Medical / Engineering Admission: Up to 21 applications
Next Story