Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമെഡിക്കൽ/എൻജിനീയറിങ്​...

മെഡിക്കൽ/എൻജിനീയറിങ്​ ​പ്രവേശനം; സംവരണ രേഖകൾ സമർപ്പിക്കാൻ 27 വരെ അവസരം

text_fields
bookmark_border
admission-medical-engineering
cancel

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ, മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ൾ, എ​ൻ​ജി​നീ​യ​റി​ങ്, ആ​ർ​ക്കി​ടെ​ക്​​ച​ർ, ഫാ​ർ​മ​സി കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക​യും അ​ർ​ഹ​മാ​യ സം​വ​ര​ണം/ മ​റ്റ്​ ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ/ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​മ​ർ​പ്പി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്​​ത​വ​ർ​ക്ക്, അ​വ സ​മ​ർ​പ്പി​ക്കാ​ൻ ഈ ​മാ​സം 27ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചു​ വ​രെ അ​വ​സ​രം.

പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ലെ ‘KEAM -2023 Candidate Portal’ ൽ ​അ​പേ​ക്ഷ ന​മ്പ​റും പാ​സ്​​വേ​ഡും ന​ൽ​കി ലോ​ഗി​ൻ ചെ​യ്​​ത്​ ​പ്രൊ​ഫൈ​ൽ പേ​ജ്​ പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്. അ​പേ​ക്ഷ​ക​ർ​ക്ക്​ Candidate Portal വ​ഴി ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ/ രേ​ഖ​ക​ൾ അ​പ്​​ലോ​ഡ്​​ ചെ​യ്യാം.

ഒ​ന്നി​ല​ധി​കം രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​നു​ണ്ടെ​ങ്കി​ൽ അ​വ ഒ​റ്റ പി.​ഡി.​എ​ഫ്​ ഫ​യ​ലാ​ക്കി​യ ശേ​ഷം സ​മ​ർ​പ്പി​ക്ക​ണം. കാ​റ്റ​ഗ​റി പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​ മു​മ്പ്​ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന അ​വ​സ​ര​മാ​യി​രി​ക്കും ഇ​​തെ​ന്നും പി​ന്നീ​ട്​ അ​വ​സ​രം ന​ൽ​കി​​ല്ലെ​ന്നും പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു. ഹെ​ൽ​പ്​​ലൈ​ൻ ന​മ്പ​ർ: 0471 2525300.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medicaladmissionengineering
News Summary - Medical-Engineering Admission- submit reservation documents till 27
Next Story