Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമെഡിക്കൽ/എൻജിനീയറിങ്​...

മെഡിക്കൽ/എൻജിനീയറിങ്​ പ്രവേശനം; രജിസ്​റ്റർ ചെയ്​തത്​ 1.55 ലക്ഷം

text_fields
bookmark_border
Medical and engineering admission
cancel

രുവനന്തപുരം: മെഡിക്കൽ/എൻജിനീയറിങ്​ പ്രവേശനത്തിന്​ ഇൗവർഷം രജിസ്​ട്രേഷൻ പൂർത്തിയാക്കിയത്​ 155865 പേർ. ഇതിൽ 1.49 ലക്ഷം പേർ ഫീസടച്ച്​ രേഖകൾ അപ്​ലോഡ്​ ചെയ്​ത്​ അപേക്ഷ സമർപ്പണം പൂർത്തിയാക്കി​. അപേക്ഷ സമർപ്പണം വ്യാഴാഴ്​ച ഉച്ചക്ക്​ രണ്ടിന്​ അവസാനിച്ചു. അനുബന്ധ രേഖകൾ സമർപ്പിക്കാൻ ജൂൺ 30ന്​ വൈകീട്ട്​ അഞ്ച്​ വരെ സമയമുണ്ട്​.

രജിസ്​ട്രേഷൻ പൂർത്തിയാക്കിയവർക്ക്​ തുടർന്നുള്ള ഘട്ടങ്ങൾ പൂർത്തിയാക്കാൻ ശനിയാഴ്​ച വൈകീട്ട്​ മൂന്നു​വരെ സമയമുണ്ട്​. നേരത്തെ അപേക്ഷ സമർപ്പിച്ചവർക്ക്​​ ശനിയാഴ്​ച വൈകീട്ട്​ മൂന്നു​വരെ പുതിയ ​േകാഴ്​സുകൾ ചേർക്കാം. ജൂലൈ 24നാണ്​ എൻജിനീയറിങ്​/ഫാർമസി പ്രവേശന പരീക്ഷ.

മെഡിക്കൽ/ അനുബന്ധ കോഴ്​സുകളിൽ പ്രവേശനത്തിനുള്ള നീറ്റ്​ -യു.ജി പരീക്ഷ ആഗസ്​റ്റ്​ ഒന്നിന്​ നടത്തുമെന്ന്​ പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ്​ മൂലം വിജ്​ഞാപനം വൈകുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical admissionengineering admission
News Summary - Medical / engineering admission; 1.55 lakh registered
Next Story