Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമെഡിക്കൽ/ഡെൻറൽ അനുബന്ധ...

മെഡിക്കൽ/ഡെൻറൽ അനുബന്ധ കോഴ്​സ്​ പ്രവേശനം; ഒാപ്​ഷൻ സമർപ്പണം ജൂലൈ 16ന്​​ തുടങ്ങും

text_fields
bookmark_border
മെഡിക്കൽ/ഡെൻറൽ അനുബന്ധ കോഴ്​സ്​ പ്രവേശനം; ഒാപ്​ഷൻ സമർപ്പണം ജൂലൈ 16ന്​​ തുടങ്ങും
cancel
തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ/​ഡെ​ൻ​ൽ മ​റ്റ്​ അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ലെ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒാ​പ്​​ഷ​ൻ സ​മ​ർ​പ്പ​ണം ഞാ​യ​റാ​ഴ്​​ച ആ​രം​ഭി​ക്കും. എ​ൻ​ജി​നീ​യ​റി​ങ്​/​ആ​ർ​ക്കി​ടെ​ക്​​ച​ർ/​ഫാ​ർ​മ​സി കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള മൂ​ന്നാം​ഘ​ട്ട അ​ലോ​ട്ട്​​മ​െൻറി​ന്​ ഒാ​ൺ​ലൈ​ൻ ഒാ​പ്​​ഷ​ൻ ക​ൺ​ഫ​ർ​മേ​ഷ​നും ഞാ​യ​റാ​ഴ്​​ച തു​ട​ങ്ങും. പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ വെ​ബ്​​സൈ​റ്റി​ൽ ഇ​തി​ന്​ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

എ​ൻ​ജി​നീ​യ​റി​ങ്​/​ആ​ർ​ക്കി​ടെ​ക്​​ച​ർ/​ഫാ​ർ​മ​സി കോ​ഴ്​​സു​ക​ളി​ൽ നി​ല​വി​ലു​ള്ള ഹ​യ​ർ​ ഒാ​പ്​​ഷ​നു​ക​ൾ മൂ​ന്നാം​ഘ​ട്ട​ത്തി​േ​ല​ക്ക്​ പ​രി​ഗ​ണി​ക്കാ​ൻ www.cee.kerala.gov.in വെ​ബ്​​സൈ​റ്റി​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ ഹോം ​പേ​ജി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള ‘Confirm’ ബ​ട്ട​ൺ ക്ലി​ക്ക്​ ചെ​യ്​​ത്​ ഒാ​ൺ​ലൈ​ൻ ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ട​ത്തേ​ണ്ട​താ​ണ്. ഒാ​ൺ​ലൈ​ൻ ഒാ​പ്​​ഷ​ൻ ക​ൺ​ഫ​ർ​മേ​ഷ​നെ തു​ട​ർ​ന്ന്​ നി​ല​വി​ലു​ള്ള ഹ​യ​ർ ഒാ​പ്​​ഷ​ൻ പു​നഃ​ക്ര​മീ​ക​ര​ണം/​ആ​വ​ശ്യ​മി​ല്ലാ​ത്ത​വ റ​ദ്ദാ​ക്ക​ൽ/​മെ​ഡി​ക്ക​ൽ/​അ​നു​ബ​ന്ധ വി​ഭാ​ഗ​ത്തി​ൽ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ കോ​ള​ജ്​/​കോ​ഴ്​​സ്​ എ​ന്നി​വ​യി​ലേ​ക്ക്​ ഒാ​പ്​​ഷ​ൻ ന​ൽ​കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. 

ജൂ​ലൈ 19ന്​ ​വൈ​കീ​ട്ട്​ മൂ​ന്ന്​ വ​രെ​യാ​ണ്​ ഇൗ ​സൗ​ക​ര്യം ല​ഭ്യ​മാ​കു​ക. ഒാ​പ്​​ഷ​നു​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ 20ന്​ ​വൈ​കീ​ട്ട്​ മൂ​ന്നി​ന്​ അ​ലോ​ട്ട്​​​മ​െൻറ്​ പ്ര​സി​ദ്ധീ​ക​രി​ക്കും. എ​ൻ​ജി​നീ​യ​റി​ങ്​/​ആ​ർ​ക്കി​ടെ​ക്​​ച​ർ/​ഫാ​ർ​മ​സി കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ അ​ലോ​ട്ട്​​​മ​െൻറ്​ ല​ഭി​ക്കു​ന്ന​വ​ർ 22 മു​ത​ൽ 25 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ഫീ​സ്​ ഒ​ടു​ക്ക​ണം. 
ഇ​വ​ർ 25ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ മു​മ്പ്​ ബ​ന്ധ​പ്പെ​ട്ട കോ​ള​ജി​ൽ പ്ര​േ​വ​ശ​നം​നേ​ട​ണം. മെ​ഡി​ക്ക​ൽ/​അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ൽ അ​ലോ​ട്ട്​​​മ​െൻറ്​ ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​ലോ​ട്ട്​​മ​െൻറ്​ മെ​മ്മോ പ്ര​കാ​രം ഫീ​സ​ട​ച്ച്​ ജൂ​ലൈ 30ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ മു​മ്പ്​ ബ​ന്ധ​പ്പെ​ട്ട കോ​ള​ജി​ൽ പ്ര​വേ​ശ​നം​നേ​ട​ണം. എ​ൻ​ജി​നീ​യ​റി​ങ്​/​ആ​ർ​ക്കി​ടെ​ക്​​ച​ർ/​ഫാ​ർ​മ​സി കോ​ഴ്​​സു​ക​ളി​ൽ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ അ​ലോ​ട്ട്​​​മ​െൻറ്​ ല​ഭി​ച്ച​വ​ർ മൂ​ന്നാം​ഘ​ട്ട അ​ലോ​ട്ട്​​​മ​െൻറി​നാ​യി ഒാ​ൺ​ലൈ​ൻ ഒാ​പ്​​ഷ​ൻ ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ട​ത്ത​ണം. ആ​ദ്യ ര​ണ്ട്​ ഘ​ട്ട​ത്തി​ലും അ​ലോ​ട്ട്​​​മെ​​െൻറാ​ന്നും ല​ഭി​ക്കാ​ത്ത​വ​രും മൂ​ന്നാം​ഘ​ട്ട​ത്തി​ൽ പ​രി​ഗ​ണി​ക്കാ​നാ​യി ഒാ​ൺ​ലൈ​ൻ ഒാ​പ്​​ഷ​ൻ ക​ൺ​ഫ​ർ​മേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​യും ന​ട​ത്ത​ണം. 

ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ട​ത്താ​ത്ത​വ​രു​ടെ ഒാ​പ്​​ഷ​നു​ക​ൾ/​ഹ​യ​ർ​ ഒാ​പ്​​ഷ​നു​ഷ​ക​ൾ റ​ദ്ദാ​വു​ക​യും ഭാ​വി​യി​ൽ ഒാ​ൺ​ലൈ​ൻ അ​ലോ​ട്ട്​​മ​െൻറ്​ ല​ഭി​ക്കാ​തെ​വ​രി​ക​യും ചെ​യ്യും. സ്വ​കാ​ര്യ സ്വാ​ശ്ര​യ എ​ൻ​ജി​നീ​യ​റി​ങ്​/ ആ​ർ​ക്കി​ടെ​ക്​​ച​ർ കോ​ള​ജു​ക​ളി​ലേ​ക്കും എ​ല്ലാ സ്വാ​ശ്ര​യ ഫാ​ർ​മ​സി കോ​ള​ജു​ക​ളി​ലേ​ക്കു​മു​ള്ള അ​വ​സാ​ന അ​ലോ​ട്ട്​​​മ​െൻറാ​യി​രി​ക്കും 20ന്​ ​ന​ട​ത്തു​ന്ന​ത്​. 
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ ​വി​ശ​ദ​മാ​യ വി​ജ്​​ഞാ​പ​നം ​വെ​ബ്​​സൈ​റ്റി​ൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medicaldentaloption registrationjuly 16
News Summary - medical, dental: option registration from july 16
Next Story