മെഡിക്കൽ/ഡെൻറൽ; അഖിലേന്ത്യ ക്വോട്ട പ്രവേശന രജിസ്ട്രേഷൻ നാളെ തുടങ്ങും
text_fieldsതിരുവനന്തപുരം: മെഡിക്കൽ/ ഡെൻറൽ അഖിലേന്ത്യ ക്വോട്ട സീറ്റുകളിൽ പ്രവേശന രജിസ്ട്രേഷൻ ചൊവ്വാഴ്ച ആരംഭിക്കും.
അഖിലേന്ത്യ ക്വോട്ടക്ക് പുറമെ കേന്ദ്ര/ കൽപിത സർവകലാശാലകൾ/ ഇ.എസ്.െഎ കോർപറേഷൻ മെഡിക്കൽ കോളജുകൾ/ എയിംസ്, ജിപ്മെർ എന്നിവയിലെ പ്രവേശനത്തിനും ഇതോടൊപ്പം www.mcc.nic.in എന്ന വെബ്സൈറ്റിലൂടെ നവംബർ രണ്ടിന് വൈകീട്ട് അഞ്ചുവരെ രജിസ്റ്റർ ചെയ്യാം.
കൗൺസലിങ് ഫീസ് അടയ്ക്കാൻ നവംബർ രണ്ടിന് വൈകീട്ട് ഏഴു വരെ സമയമുണ്ടാകും. ഒക്ടോബർ 28 മുതൽ നവംബർ രണ്ടിന് രാത്രി 11.59 വരെ ചോയ്സ് ഫില്ലിങ് നടത്താം.
ചോയ്സ് ലോക്കിങ്ങിനുള്ള സമയം അവസാനിക്കുന്നതും നവംബർ രണ്ടിന് 11.59 നാണ്. ആദ്യ റൗണ്ട് അലോട്ട്മെൻറ് നവംബർ അഞ്ചിന് പ്രസിദ്ധീകരിക്കും. രണ്ടാം റൗണ്ട് അലോട്ട്മെൻറ് രജിസ്ട്രേഷൻ നവംബർ 18 മുതലാണ്. അേലാട്ട്മെൻറ് നവംബർ 25ന് പ്രസിദ്ധീകരിക്കും. രണ്ട് റൗണ്ടിനു ശേഷം ബാക്കി അഖിലേന്ത്യ ക്വോട്ട സീറ്റുകൾ സംസ്ഥാന ക്വോട്ടയിലേക്ക് നൽകും.
രണ്ട് അലോട്ട്മെൻറിനു ശേഷം കേന്ദ്ര/ കൽപിത സർവകലാശാലകൾ/ ഇ.എസ്.െഎ കോർപറേഷൻ മെഡിക്കൽ കോളജുകൾ/ എയിംസ്/ ജിപ്മെർ എന്നിവയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മോപ് അപ് റൗണ്ട് അലോട്ട്മെൻറ് നടത്തും.

