Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമെഡിക്കൽ പ്രവേശനം...

മെഡിക്കൽ പ്രവേശനം കാറ്റഗറി പട്ടിക പ്രസിദ്ധീകരിച്ചു

text_fields
bookmark_border
keem-Medical Course admission
cancel

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ/ മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്​​സ്​ പ്ര​വേ​ശ​ന​ത്തി​ന്​ വി​വി​ധ കാ​റ്റ​ഗ​റി/ ക​മ്യൂ​ണി​റ്റി സം​വ​ര​ണ​ത്തി​ന്​ അ​ർ​ഹ​രാ​യ​വ​രു​ടെ പ​ട്ടി​ക പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

കാ​റ്റ​ഗ​റി/ ക​മ്യൂ​ണി​റ്റി സം​വ​ര​ണം തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള ആ​ധി​കാ​രി​ക രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ​ക്കു​ള്ള കാ​റ്റ​ഗ​റി പ​ട്ടി​ക പി​ന്നീ​ട്​ പ്ര​സി​ദ്ധീ​ക​രി​ക്കും.

'KEAM 2021 - Candidate Portal' ൽ ​ല​ഭ്യ​മാ​യ 'category list' എ​ന്ന മെ​നു ഐ​റ്റം ക്ലി​ക്ക്​ ചെ​യ്​​ത്​ കാ​റ്റ​ഗ​റി പ​ട്ടി​ക പ​രി​ശോ​ധി​ക്കാം. പ​ട്ടി​ക സം​ബ​ന്ധി​ച്ച്​ പ​രാ​തി​യു​ള്ള​വ​ർ​ക്ക്​ കീം ​അ​പേ​ക്ഷ ന​മ്പ​ർ, ​പേ​ര്​ എ​ന്നി​വ ഉ​ൾ​പ്പെ​ടെ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ ഇ ​മെ​യി​ൽ (ceekinfo.cee@kerala.gov.in) വ​ഴി ഈ ​മാ​സം 23ന്​ ​രാ​വി​ലെ പ​ത്തു​വ​രെ സ​മ​ർ​പ്പി​ക്കാം. പ​രാ​തി​യോ​ടൊ​പ്പം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളോ അ​നു​ബ​ന്ധ രേ​ഖ​ക​ളോ ഇ ​മെ​യി​ൽ വ​ഴി അ​യ​ക്കാ​ൻ പാ​ടി​ല്ല.

പു​തു​താ​യി ആ​നു​കൂ​ല്യം ല​ഭി​ക്കാ​നു​ള്ള അ​പേ​ക്ഷ ഈ ​ഘ​ട്ട​ത്തി​ൽ സ്വീ​ക​രി​ക്കി​ല്ല. പ​രാ​തി പ​രി​ഹ​രി​ച്ച ശേ​ഷ​മു​ള്ള അ​ന്തി​മ കാ​റ്റ​ഗ​റി പ​ട്ടി​ക ഈ ​മാ​സം 24ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical courseMedical Course admission
News Summary - Medical Course admission Category list published
Next Story