താജികിസ്താനിലും കിർഗിസ്താനിലും മെഡിക്കൽ കോളജ് പ്രവേശനം
text_fieldsബിദർ (കർണാടക): പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ ഷഹീൻ ഗ്രൂപ്പ് താജികിസ്താനിലും കിർഗിസ്താനിലും നടത്തുന്ന മെഡിക്കൽ കോളജുകളിൽ പ്രവേശനം ആരംഭിച്ചു. താജികിസ്താനിലെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ പ്രഗത്ഭരായ എം.എസ്.ഐ.ടി, കിർഗിസ്താനിലെ യു.എസ്.എ എന്നിവയുമായി അസോസിയേറ്റ് ചെയ്തതാണ് ഈ രണ്ടു മെഡിക്കൽ കോളജുകൾ ഷഹീൻ ഗ്രൂപ്പ് നടത്തുന്നത്.
മെഡിക്കൽ കോച്ചിങ് രംഗത്ത് വർഷങ്ങളായി ഇന്ത്യയിൽ ഉന്നത നിലവാരം പുലർത്തുന്ന ഷഹീൻ ഗ്രൂപ്പ്, നീറ്റ് പ്രവേശനം ലഭിക്കാത്ത വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചാണ് ഈ സൗകര്യം ഒരുക്കിയത്. ചുരുങ്ങിയ ചെലവിൽ മെഡിക്കൽ വിദ്യാഭ്യാസം നടത്താൻ സഹായിക്കുന്നതാണിതെന്നും ചെയർമാൻ ഡോ. അബ്ദുൽ ഖദിർ പറഞ്ഞു. ആധുനിക സൗകര്യങ്ങളോടു കൂടിയ മികച്ച അടിസ്ഥാന സൗകര്യങ്ങൾ, ഇന്ത്യയിൽനിന്നുള്ള പ്രഗത്ഭരായ ഡോക്ടർമാർ അടങ്ങുന്ന അധ്യാപകർ, ഹോസ്റ്റൽ സൗകര്യങ്ങൾ തുടങ്ങിയവയുണ്ട്. ഇന്റേൺഷിപ്പ് അടക്കം ആറുവർഷമാണ് കോഴ്സ്.
കൂടാതെ ഒരുവർഷം ഒബ്സർവേഷൻഷിപ്പിന് ഇന്ത്യയിൽ സൗകര്യമുണ്ട്. കോഴ്സ് പൂർത്തീകരിച്ചാൽ ഇന്ത്യയിലെ മെഡിക്കൽ അംഗീകൃത പരീക്ഷയായ എഫ്.എം.ജി.ഇ എഴുതാനുള്ള കോച്ചിങ്ങും ഷഹീൻ ഉറപ്പ് നൽകുന്നു.
സ്കൂളുകളും കോച്ചിങ് സെന്ററുകളും അടക്കം ഇന്ത്യയിൽ 120ഓളം ബ്രാഞ്ചുകളും വിദേശത്ത് നാല് കേന്ദ്രങ്ങളുമുള്ള വലിയ വിദ്യാഭ്യാസ ശൃംഖലയാണ് ഷഹീൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്. ഈ വർഷത്തെ പ്രവേശനത്തിനും വിശദവിവരങ്ങൾക്കും ബന്ധപ്പെടുക: 919187620514, 91 9686601088.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

