Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമെഡിക്കൽ/​ ഡെൻറൽ...

മെഡിക്കൽ/​ ഡെൻറൽ അഖിലേന്ത്യ ക്വോട്ട പ്രവേശന സമയക്രമമായി

text_fields
bookmark_border
മെഡിക്കൽ/​ ഡെൻറൽ അഖിലേന്ത്യ ക്വോട്ട പ്രവേശന സമയക്രമമായി
cancel

തിരുവനന്തപുരം: എം.ബി.ബി.എസ്​/ ബി.ഡി.എസ്​ കോഴ്​സുകൾക്ക്​ അഖിലേന്ത്യ ക്വോട്ട, കേന്ദ്ര/ കൽപിത സർവകലാശാലകൾ/ ഇ.എസ്​.​െഎ കോർപറേഷൻ മെഡിക്കൽ കോളജുകൾ/ എയിംസ്​, ജിപ്​മെർ എന്നിവയിലെ പ്രവേശനത്തിനുള്ള സമയക്രമം മെഡിക്കൽ കൗൺസലിങ്​ കമ്മിറ്റി പ്രസിദ്ധീകരിച്ചു. www.mcc.nic.in എന്ന വെബ്​സൈറ്റിലൂടെ രജിസ്​ട്രേഷൻ നടപടികൾ ഒക്​ടോബർ 27 മുതൽ നവംബർ രണ്ടിന്​ വൈകീട്ട്​ അഞ്ചുവരെ നടത്താം.

കൗൺസലിങ്​ ഫീസ്​ അടയ്​ക്കാൻ നവംബർ രണ്ടിന്​ വൈകീട്ട്​ ഏഴുവരെ സമയമുണ്ടാകും. ഒക്​ടോബർ 28 മുതൽ നവംബർ രണ്ടിന്​ രാത്രി 11.59 വരെ ചോയ്​സ്​ ഫില്ലിങ്​ നടത്താം. ചോയ്​സ്​ ലോക്കിങ്ങിനുള്ള സമയം അവസാനിക്കുന്നതും നവംബർ രണ്ടിന്​ 11.59നാണ്​. ആദ്യ റൗണ്ട്​ അലോട്ട്​മെൻറ്​ നവംബർ അഞ്ചിന്​ പ്രസിദ്ധീകരിക്കും. നവംബർ ആറ്​ മുതൽ 12 വരെ അലോട്ട്​മെൻറ്​ ലഭിച്ചവർക്ക്​ കോളജിൽ പ്രവേശനത്തിനായി റിപ്പോർട്ട്​ ചെയ്യാം.

നവംബർ 18 മുതൽ 22ന്​ വൈകീട്ട്​ മൂന്നുവരെ രണ്ടാം ഘട്ടത്തിലേക്കുള്ള രജിസ്​ട്രേഷൻ/ഫീസടക്കൽ എന്നിവ നടത്താം. ഫീസടക്കാൻ 22ന്​ വൈകീട്ട്​ അഞ്ചുവരെ സമയമുണ്ടാകും. ചോയ്​സ്​ ഫില്ലിങ്​ നവംബർ 19 മുതൽ 22ന്​ രാത്രി 11.59 വരെ നടത്താം. ചോയ്​സ്​ ലോക്കിങ്​ 22ന്​ വൈകീട്ട്​ മൂന്നുമുതൽ രാത്രി 11.59 വരെയാണ്​. രണ്ടാം റൗണ്ട്​ അ​േലാട്ട്​മെൻറ്​ നവംബർ 25ന്​ പ്രസിദ്ധീകരിക്കും.

നവംബർ 26 മുതൽ ഡിസംബർ രണ്ടുവരെ അലോട്ട്​മെൻറ്​ ലഭിച്ച കോളജുകളിൽ റിപ്പോർട്ട്​ ചെയ്യാം. പ്രവേശനം നേടാതെ അവശേഷിക്കുന്ന അഖിലേന്ത്യ ക്വോട്ട സീറ്റുകൾ ഡിസംബർ മൂന്നിന്​ ബന്ധപ്പെട്ട സ്​റ്റേറ്റ്​ ക്വോട്ടയിലേക്ക്​ തിരികെ നൽകും. രണ്ട്​ അലോട്ട്​മെൻറിനുശേഷം കേന്ദ്ര/ കൽപിത സർവകലാശാലകൾ/ ഇ.എസ്​.​െഎ കോർപറേഷൻ മെഡിക്കൽ കോളജുകൾ/ എയിംസ്​/ ജിപ്​മെർ എന്നിവയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മോപ്​ അപ്​ റൗണ്ട്​ അലോട്ട്​മെൻറ്​ നടത്തും. ഇതിനായി​ ഡിസംബർ 10 മുതൽ 14ന്​ വൈകീട്ട്​ മൂന്നുവരെ രജിസ്​ട്രേഷൻ നടത്താം. 14ന്​ വൈകീട്ട്​ അഞ്ചുവരെ ഫീസടയ്​ക്കാം.

ഡിസംബർ 11മുതൽ 14 ന്​ രാത്രി 11.59 വരെ ചോയ്​സ്​ ഫില്ലിങ്​ നടത്താം. 14ന്​ വൈകീട്ട്​ മൂന്നുമുതൽ രാത്രി 11.59 വരെ ചോയ്​സ്​ ലോക്കിങ്​ നടത്താം. ഡിസംബർ 17ന്​ അലോട്ട്​മെൻറ്​ പ്രസിദ്ധീകരിക്കും. 18 മുതൽ 24 വരെ അലോട്ട്​മെൻറ്​ ലഭിച്ച കോളജുകളിൽ റിപ്പോർട്ട്​ ചെയ്യാം. മോപ്​ അപ്​ റൗണ്ടിനുശേഷവും അവശേഷിക്കുന്ന സീറ്റുകൾ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക്​ തിരികെ നൽകുകയും ഇൗ സീറ്റുകളിലേക്ക്​ ഡിസംബർ 28 നും 31നും ഇടയിൽ അലോട്ട്​മെൻറ്​ നടത്തുകയും ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical admissionsNEET counsellingneet 2020
News Summary - medical and dental admission NEET Counselling dates
Next Story