മെഡിക്കൽ: ആദ്യ അലോട്ട്മെൻറിലെ പ്രവേശനം ഇന്നുമുതൽ
text_fieldsതിരുവനന്തപുരം: മെഡിക്കൽ/ഡെൻറൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെൻറ് ജൂലൈ 24ന് പ്രസിദ്ധീകരിക്കും. ഇതിനുള്ള വിജ്ഞാപനം അലോട്ട്മെൻറിന് ഒരാഴ്ച മുമ്പ് പ്രസിദ്ധീകരിക്കുമെന്ന് പ്രവേശനപരീക്ഷാ കമീഷണർ അറിയിച്ചു.
ഒന്നാം അലോട്ട്മെൻറ് ബുധനാഴ്ച രാത്രി പ്രസിദ്ധീകരിച്ചിരുന്നു. അലോട്ട്മെൻറ് ലഭിച്ചവർക്ക് വെള്ളിയാഴ്ച മുതൽ 12ന് വൈകീട്ട് അഞ്ച് വരെ ഫീസടച്ച് കോളജുകളിൽ പ്രവേശനംനേടാം. നിശ്ചിത സമയത്തിനകം പ്രവേശനം നേടാത്തവരുടെ അലോട്ട്മെൻറും ബന്ധപ്പെട്ട സ്ട്രീമിൽ നിലവിലുള്ള ഉയർന്ന ഒാപ്ഷനുകളും റദ്ദാകും.
ഒന്നാം അലോട്ട്മെൻറിലെ പ്രവേശനനടപടികൾ പൂർത്തിയായ ശേഷം ഒഴിവുവരുന്ന സീറ്റുകളും പുതുതായി കോളജുകൾ വന്നാൽ അവിടുത്തെ സീറ്റുകളിലേക്കുമായി ഒാപ്ഷൻ ക്ഷണിച്ച് പ്രവേശനപരീക്ഷാ കമീഷണർ വിജ്ഞാപനം പുറപ്പെടുവിക്കും. അഖിലേന്ത്യാ ക്വോട്ട സീറ്റുകളിൽ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെൻറ് ജൂലൈ 12ന് പ്രസിദ്ധീകരിക്കും. 13 മുതൽ 22 വരെ പ്രവേശനംനേടാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
