Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമെഡിക്കൽ പ്രവേശനം:...

മെഡിക്കൽ പ്രവേശനം: നടപടികളും സാധ്യതകളും

text_fields
bookmark_border
PG Medical
cancel

ബോംബെ ഹൈകോടതിയുടെ സ്​റ്റേ സുപ്രീംകോടതി നീക്കിയതോടെ മെഡിക്കൽ, ഡെൻറൽ, അനുബന്ധ കോഴ്​സ്​ പ്രവേശനത്തിനുള്ള 'നീറ്റ്​-യു.ജി പരീക്ഷ ഫലം ഉടൻ പ്രസിദ്ധീകരിക്കും. ഇത്തവണ സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ആകെ സീറ്റ്​ 3905 ആണ്​. 10​ സർക്കാർ മെഡിക്കൽ കോളജുകളിൽ 1555 സീറ്റ്​​. 19 സ്വാശ്രയ മെഡിക്കൽ കോളജുകളിൽ 2350 സീറ്റും. സർക്കാർ കോളജുകളിലെ 15 ശതമാനം സീറ്റിൽ അഖിലേന്ത്യ ​േക്വാട്ടയിലാണ്​ പ്രവേശനം. ശേഷിക്കുന്ന സീറ്റുകളിലേക്കാണ്​ പ്രവേശന പരീക്ഷ കമീഷണർ സംസ്ഥാനതല അലോട്ട്​മെൻറ്​ നടത്തുക.

അഖിലേന്ത്യ ​േക്വാട്ടയിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഡയറക്​ടറേറ്റ്​ ​ജനറൽ ഒാഫ്​ ഹെൽത്ത്​ സർവിസസിന്​​ കീഴിലുള്ള മെഡിക്കൽ കൗൺസലിങ്​ കമ്മിറ്റിയാണ്​ അലോട്ട്​മെൻറ്​ നടത്തുക. ഇതിനുള്ള പ്രവേശന നടപടികൾ www.mcc.nic.in വഴിയാണ്​. സമയക്രമവും മറ്റു വിവരങ്ങളും വെബ്​സൈറ്റിൽ പ്രസിദ്ധീകരിക്കും. ​

രണ്ട്​ റൗണ്ടോടെ അഖിലേന്ത്യ ക്വോട്ട പ്രവേശനം തീരും. ഇതിന് ശേഷം​ ബാക്കിയുള്ള അഖിലേന്ത്യ ക്വോട്ട സീറ്റ്​ ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്ക്​ തിരികെ നൽകും. ഇത്​ സംസ്ഥാന ക്വോട്ടയിലേക്ക്​ ചേർത്ത്​ പ്രവേശനം നടത്താം. അഖിലേന്ത്യ ക്വോട്ടയിൽ ശേഷിക്കുന്ന കോളജുകളിൽ രണ്ട്​ റൗണ്ടിന്​ ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക്​ മോപ്​ അപ്​ കൗൺസലിങ്ങിലൂടെ അലോട്ട്​മെൻറ്​ നടത്തും.

പട്ടികജാതി, വർഗ വികസനവകുപ്പിന്​ കീഴിലുള്ള പാലക്കാട്​ സർക്കാർ മെഡിക്കൽ കോളജിലെ 100 സീറ്റിൽ 70 ശതമാനം പട്ടികജാതി വിഭാഗത്തിനും രണ്ട്​ ശതമാനം പട്ടികവർഗ വിഭാഗത്തിനും സംവരണമാണ്​. ഇവിടെ 13 ശതമാനം സീറ്റാണ്​ സ്​റ്റേറ്റ്​ മെറിറ്റിലുള്ളത്​. 15 ശതമാനം അഖിലേന്ത്യ ക്വാട്ടയിലാണ്​.

സീറ്റ്​ സംവരണം ശതമാനത്തിൽ

സ്​റ്റേറ്റ്​ മെറിറ്റ്​ (എസ്​.എം) : 50

മുന്നാക്ക സംവരണം (ഇ.ഡബ്ല്യു.എസ്​): 10 ​

എസ്​.ഇ.ബി.സി 30 (ഇൗഴവ (EZ): ഒമ്പത്​, മുസ്​ലിം (MU): എട്ട്​, പിന്നാക്ക ഹിന്ദു (BH): മൂന്ന്​, ലാറ്റിൻ കാത്തലിക് (LA):​ മൂന്ന്​, ധീവര (DV): രണ്ട്​, വിശ്വകർമ(VK): രണ്ട്​, കുശവ (KN): ഒന്ന്​, പിന്നാക്ക ക്രിസ്​ത്യൻ(BX): ഒന്ന്​, കുടുംബി(KU:) ഒന്ന്, പട്ടികജാതി (SC): എട്ട്​, പട്ടിക വർഗം (ST): രണ്ട്​.

സർക്കാർ കോളജുകളിലെ സീറ്റ​്​

ആലപ്പുഴ: 175

എറണാകുളം: 110

കോഴിക്കോട്​: 250

കൊല്ലം: 110

കണ്ണൂർ: 100

കോട്ടയം: 175

മഞ്ചേരി: 110

പാലക്കാട്​: 100

തൃശൂർ: 175

തിരുവനന്തപുരം: 250

ആകെ: 1555

സ്വാശ്രയ മെഡിക്കൽ കോളജുകൾ

തൊടുപുഴ അൽ അസ്​ഹർ: 150

തൃശൂർ അമല: 100

കൊല്ലം അസീസിയ: 100

തിരുവല്ല ബിലീവേഴ്​സ്​ ചർച്ച്:​ 100

വയനാട്​ ഡി.എം വിംസ്:​ 150

പെരിന്തൽമണ്ണ എം.ഇ.എസ്:​ 150

തിരുവനന്തപുരം ശ്രീഗോകുലം: 150

തൃശൂർ ജൂബിലി മിഷൻ: 100

കോഴിക്കോട്​ കെ.എം.സി.ടി: 150

ഒറ്റപ്പാലം പി.കെ ദാസ്​ ഇൻസ്​റ്റിറ്റ്യൂട്ട്:​ 150

പാലക്കാട്​ കരുണ: 100

കോലഞ്ചേരി മലങ്കര: 100

കോഴിക്കോട്​ മലബാർ: 150

പത്തനംതിട്ട മൗണ്ട്​ സിയോൺ: 100

തിരുവല്ല പുഷ്​പഗിരി: 100

എറണാകുളം ശ്രീനാരായണ: 100

കാരക്കോണം സി.എസ്​.​െഎ: 150

തിരുവനന്തപുരം എസ്​.യു.ടി: 100

കൊല്ലം ട്രാവൻകൂർ: 150

ആകെ: 2350

നീറ്റ്​ യോഗ്യത

മൊത്തം 720 മാർക്കുള്ള പരീക്ഷയിൽ 50 പെർസ​ൈൻറൽ എങ്കിലുമുള്ളവർക്ക്​ എം.ബി.ബി.എസ്​ പ്രവേശനത്തിന്​ അർഹതയുണ്ട്​. മാർക്ക്​ നേടിയവരിൽ 50 ശതമാനം പേ​െരക്കാൾ മെച്ചപ്പെട്ട പ്രകടനം നടത്തണമെന്നതാണ്​ ​50 പെർസ​ൈൻറൽ കൊണ്ട്​ ഉദ്ദേശിക്കുന്നത്​. പട്ടികജാതി, വർഗ, പിന്നാക്ക വിഭാഗങ്ങൾക്ക്​ 40 പെർസ​ൈൻറൽ ആണ് കട്ട്​ഒാഫ്​ മാർക്ക്. ​ ​

പ്രവേശന സാധ്യത

സംസ്ഥാന റാങ്ക്​ പട്ടികയിൽ മുൻനിരയിലുള്ളവർ അഖിലേന്ത്യ ​േക്വാട്ടയിലെ പ്രവേശന സാധ്യത കൂടുതലായി ഉപയോഗപ്പെടുത്തിയാൽ സംസ്ഥാന റാങ്ക്​ പട്ടികയിൽ കൂടുതൽ ​േപർക്ക് സാധ്യത തെളിയും. നീറ്റ്​ അടിസ്ഥാനപ്പെടുത്തി സംസ്ഥാന റാങ്ക്​ പട്ടിക പ്രസിദ്ധീകരിക്കുന്നതോടെയായിരിക്കും വ്യക്തമായ ചിത്രം ലഭിക്കുക.

സംസ്ഥാന റാങ്ക്​ പട്ടിക പ്രകാരം കഴിഞ്ഞ വർഷം വിവിധ വിഭാഗങ്ങളിൽ പ്രവേശനം ലഭിച്ചവരുടെ അവസാന റാങ്ക്​ വിവരം സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളജ് എന്ന ക്രമത്തിൽ: ​

സ്​റ്റേറ്റ്​ മെറിറ്റ്​ 1599, 10439

മുന്നാക്ക സംവരണം: 3129, -

ഇൗഴവ: 2281, 10606

മുസ്​ലിം: 2077, 11074

പിന്നാക്ക ഹിന്ദു: 2099, 9535

ലത്തീൻ ക്രിസ്​ത്യൻ: 3391, 13312

ധീവര: 6127, 9183

വിശ്വകർമ: 2675, 15945

പിന്നാക്ക ക്രിസ്​ത്യൻ: 3920, 9512

കുടുംബി: 16464, 20102

കുശവ: 7910, 11903

എസ്​.സി: 12513, 15128

എസ്​.ടി: 19272, 23950.

സംസ്ഥാന റാങ്ക്​ പട്ടിക തയാറാക്ക​ുന്ന വിധം

നീറ്റ്​ ഫലം പ്രസിദ്ധീകരിച്ചാൽ സംസ്ഥാന പ്രവേശന പരീക്ഷ കമീഷണർ നാഷനൽ ടെസ്​റ്റിങ്​ ഏജൻസിയോട്​ (എൻ.ടി.എ) കേരളത്തിൽനിന്ന്​ യോഗ്യത നേടിയവരുടെ പട്ടിക തേടും. ഇത്​ ലഭിക്കുന്ന മുറക്ക്​ വിദ്യാർഥികൾക്ക്​ നീറ്റ്​ സ്​കോർ പരിശോധിച്ച്​ സമർപ്പിക്കാൻ അവസരം നൽകും. നീറ്റ്​ പരീക്ഷയിൽ യോഗ്യത നേടുകയും സംസ്ഥാനത്തെ മെഡിക്കൽ പ്രവേശന നടപടികളിൽ (കീം) ഉൾപ്പെടാൻ അപേക്ഷിക്കുകയും ചെയ്​തവരെ മാത്രമേ സംസ്ഥാന റാങ്ക്​ പട്ടികയിൽ ഉൾപ്പെടുത്തൂ. നീറ്റ്​ ഫലം പ്രസിദ്ധീകരിച്ച്​ രണ്ടാഴ്​ചക്കകം സംസ്ഥാന റാങ്ക്​ പട്ടിക തയാറാക്കും.

സംസ്ഥാന റാങ്ക്​ പട്ടിക സാധ്യത

നീറ്റ്​ റാങ്ക്​ പട്ടികയുടെ മുൻനിരയിൽ സംസ്ഥാനത്തുനിന്നുള്ള കുട്ടികളുടെ സാന്നിധ്യമാണ്​ സംസ്ഥാന റാങ്കിനെ സ്വാധീനിക്കുക. നീറ്റ്​ റാങ്കിൽ 3029 വരെ എത്തിയവരാണ് കഴിഞ്ഞവർഷം സംസ്ഥാന റാങ്ക്​ പട്ടികയിൽ ആദ്യ 500 ൽ ഉൾപ്പെട്ടത്​. ആയിരത്തിനുതാഴെ വന്നത്​ നീറ്റ്​ റാങ്ക്​ 6419 വരെയുള്ളവരാണ്​. 1500 റാങ്കിൽ ഉൾപ്പെട്ടത് നീറ്റിൽ 10289 ഉം 2000 റാങ്കിൽ ഉൾപ്പെട്ടത്​ 14430 റാങ്ക്​ വരെയുള്ളവരാണ്​. 2500 റാങ്കിൽ ഉൾപ്പെട്ടത് നീറ്റിൽ 19159 വരെയും 3000 റാങ്കിൽ വന്നത്​ 23802 റാങ്ക്​ വരെയുള്ളവരാണ്​.

സംസ്ഥാനത്ത്​ 4000 റാങ്കിൽ ഉൾപ്പെട്ടത്​ നീറ്റിൽ 33306 വരെയും 5000ൽ ഉൾപ്പെട്ടത് 42180 വരെയുള്ളവരുമാണ്​. 6000 റാങ്കിൽ ഉൾപ്പെട്ടത്​ 51409 വരെയുള്ളവരും 7000ൽ ഉൾപ്പെട്ടത്​ നീറ്റിൽ 61144 വരെ നീറ്റ്​ റാങ്കുള്ളവരും 8000ൽ ഉൾപ്പെട്ടത്​ നീറ്റിൽ 71527 റാങ്ക്​ വരെയുള്ളവരുമായിരുന്നു. നീറ്റിൽ 81867 വരെ റാങ്കുള്ളവർ സംസ്ഥാനത്തെ 9000 വരെ റാങ്കിലും 92120 റാങ്ക്​ വരെയുള്ളവർ പതിനായിരം റാങ്കിലും ഉൾപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical seat
News Summary - Medical Access: Procedures and Possibilities
Next Story