എം.സി.എ സ്പെഷല്‍ അലോട്ട്മെന്റ്
text_fieldsതിരുവനന്തപുരം: കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2022-23 അധ്യയനവര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എം.സി.എ) കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷനും സ്പെഷല്‍ അലോട്ട്മെന്റും നടത്തുന്നു.
പങ്കെടുക്കാന്‍ താൽപര്യമുള്ള റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ട എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് മാത്രമായി സെപ്റ്റംബര്‍ 22 നും ജനറല്‍ വിഭാഗക്കാര്‍ക്ക് 26 നുമാണ് അലോട്ടമെന്റ്.
22ന് അലോട്ട്മെന്റില്‍ പങ്കെടുക്കേണ്ടവര്‍ സെപ്റ്റംബര്‍ 20, 21നും 26ന് പങ്കെടുക്കേണ്ടവര്‍ സെപ്റ്റംബര്‍ 23, 24 നും ഓണ്‍ലൈനായി കോളജ് ഓപ്ഷനുകള്‍ നല്കി രജിസ്റ്റര്‍ ചെയ്യണം. മുന്‍ അലോട്ട്മെന്റുകള്‍ വഴി സ്വാശ്രയ കോളജുകളില്‍ പ്രവേശനം ലഭിച്ചവര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് സമയത്ത് എന്‍.ഒ.സി അപ്ലോഡ് ചെയ്യണം. വിവരങ്ങള്‍ക്ക്: 0471-2560363, 364.

