എം.ബി.ബി.എസ്/ബി.ഡി.എസ്: ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ്
text_fieldsതിരുവനന്തപുരം: സർക്കാർ, സ്വാശ്രയ മെഡിക്കൽ/ഡെന്റല്‍ കോളജുകളിലെ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലെ സംസ്ഥാന േക്വാട്ട സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. താൽക്കാലിക അലോട്ട്മെന്റ് സംബന്ധിച്ച് ലഭിച്ച സാധുവായ പരാതികൾ പരിഹരിച്ചശേഷമാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. അലോട്ട്മെന്റ് ലഭിച്ചവർക്ക് അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശന പരീക്ഷ കമീഷണറുടെ പേരിൽ അടയ്ക്കേണ്ടതുമായ ഫീസ് ഓൺലൈൻ പേയ്മെന്റ് മുഖാന്തരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫിസ് മുഖാന്തരമോ ഒടുക്കിയശേഷം അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ സെപ്റ്റംബർ അഞ്ചിന് വൈകുന്നേരം നാലുവരെ പ്രവേശനം നേടാം. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

