Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ബി.ബി.എസ് പഠനം: മാധ്യമം വെബിനാർ ഇന്ന്

text_fields
bookmark_border
എം.ബി.ബി.എസ് പഠനം: മാധ്യമം വെബിനാർ ഇന്ന്
cancel

കൊച്ചി: വിദേശത്തോ ഇന്ത്യയിലോ എം.ബി.ബി.എസ് പഠനം ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? ഉന്നത പഠനത്തിനായി കേരളത്തിലും കർണാടകയിലും തമിഴ്‌നാട്ടിലും ഏറ്റവും കൂടുതൽ അവസരങ്ങളുള്ള വിദേശ രാജ്യങ്ങളായ ജോർജിയ, പോളണ്ട്, റഷ്യ, മാൽഡോവ, അർമീനിയ, കാസാഖിസ്താൻ, കിർഗിസ്താൻ, ഉസ്ബെകിസ്താൻ, അസർബൈജാൻ, ന്യൂസിലൻഡ്, മലേഷ്യ, ഈജിപ്ത്, കാനഡ, നെതർഡലൻസ്ന് എന്നിവിടങ്ങളിലെ പ്രശസ്ത യൂനിവേഴ്സിറ്റികളിൽ എം.ബി.ബി.എസ് പഠനം ആഗ്രഹിക്കുന്നവർക്കായി മാധ്യമത്തിന്‍റെ നേതൃത്വത്തിലുള്ള വെബിനാർ ബുധനാഴ്ച നടക്കും. വിദ്യാഭ്യാസ മേഖലയിൽ പരിചയമുള്ള ഹെൽപ് അബ്രോഡ് എന്ന സ്ഥാപനവുമായി ചേർന്ന് നടത്തുന്ന സൗജന്യ വെബിനാർ ഇന്ത്യൻ സമയം വൈകീട്ട് ഏഴിന് സൂം പ്ലാറ്റ്ഫോമിലാണ്.

വിദേശത്തെ ഉന്നത പഠന സാധ്യതകളെക്കുറിച്ചുള്ള സമഗ്രമായ വിവരം വെബിനാർ നൽകും. വിവിധ സർവകലാശാലകളിലെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും സംശയനിവാരണത്തിനും അവസരമുണ്ടാകും. വിദേശപഠനത്തിനായി സർവകലാശാലകൾ തെരഞ്ഞെടുക്കാനുള്ള വിദഗ്ധ ഉപദേശങ്ങളും അവിടെ ലഭ്യമാകുന്ന സ്കോളർഷിപ് സാധ്യതകളെക്കുറിച്ചും അറിയാം. കോഴ്സുകളുടെ വിവരങ്ങൾ, പ്രവേശന രീതി, കോഴ്സുകളുടെ ദൈർഘ്യം, പാർട്ടൈം ജോലി, കോഴ്സ് പൂർത്തിയായശേഷമുള്ള കാര്യങ്ങൾ തുടങ്ങിയ എല്ലാ വിവരങ്ങളും വിദഗ്ധർ പങ്കുവെക്കും. സൗജന്യ രജിസ്ട്രേഷനായി www.madhyamam.com/webinar സന്ദർശിക്കുകയോ ക്യൂആർ കോഡ് സ്കാൻ ചെയ്യുകയോചെയ്യാം. ഫോൺ: 9037 640 007. വെബിനാറിന് മുമ്പ് സ്റ്റുഡന്റ് കൗൺസിലറെ വിളിച്ച് വ്യക്തിപരമായി സംസാരിക്കാം: 9037640007.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - MBBS Study: Madhyam Webinar Today
Next Story