സി.എം.സി വെല്ലൂരിൽ എം.ബി.ബി.എസ്, ബി.എസ്സി നഴ്സിങ്
text_fieldsക്രിസ്ത്യൻ മെഡിക്കൽ കോളജ് (സി.എം.സി) വെല്ലൂർ (തമിഴ്നാട്) താഴെ പറയുന്ന കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
→ ഗ്രൂപ് എ: എം.ബി.ബി.എസ്, ബി.എസ്സി നഴ്സിങ് (വെല്ലൂർ കാമ്പസ്), ബി.എസ്സി നഴ്സിങ് (ചിറ്റൂർ കാമ്പസ്), അലൈഡ് ആൻഡ് ഹെൽത്ത്കെയർ ഡിഗ്രി കോഴ്സുകൾ.
→ ഗ്രൂപ് ബി: ഡിപ്ലോമ കോഴ്സുകൾ- നഴ്സിങ് അലൈഡ് ഹെൽത്ത് സയൻസസ്, പി.ജി ഡിപ്ലോമ-അലൈഡ് ഹെൽത്ത് സയൻസ്; എം.എസ്സി-ബയോ എത്തിക്സ്, ബയോസ്റ്റാറ്റിക്സ്, മെഡിക്കൽ ഫിസിക്സ്, എപ്പിഡെമിയോളജി, ക്ലിനിക്കൽ ന്യൂട്രിഷ്യൻ, ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി; മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എം.പി.എച്ച്), മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (എം.എച്ച്.എ), മാസ്റ്റർ ഓഫ് ഫിസിയോതെറപ്പി (എം.പി.ടി), എം.ഒ.ടി അഡ്വാൻസ്ഡ് ഒ.ടി ഇൻ ന്യൂറോളജി, പീഡിയാട്രിക്സ്, മെന്റൽ ഹെൽത്ത്).
→ കോളജ് ഓഫ് നഴ്സിങ്, വെല്ലൂർ: കോഴ്സുകൾ-എം.എസ്സി നഴ്സിങ്, പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ്, പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്സിങ്, ഫെലോഷിപ് ഇൻ നഴ്സിങ്.
മേൽപറഞ്ഞ എല്ലാ കോഴ്സുകളുടെയും യോഗ്യത, സെലക്ഷൻ നടപടികൾ അടക്കമുള്ള വിവരങ്ങൾ 2026ലെ സി.എം.സി അഡ്മിഷൻ ബുള്ളറ്റിനിലുണ്ട്. ഇത് https:/admissions.cmcvellore.ac.inൽ ലഭ്യമാണ്. അപേക്ഷ ഓൺലൈനിൽ മാർച്ച് 30നകം സമർപ്പിക്കാം.
മറ്റു കോഴ്സുകൾ: സി.എം.സി ഈ വർഷം നടത്തുന്ന മെഡിക്കൽ/ഡെന്റൽ സർട്ടിഫിക്കറ്റ് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് കോഴ്സുകൾക്ക് മേയ് ആറു വരെയും എം.എസ് ബയോ എൻജിനീയറിങ് കോഴ്സിന് ജൂൺ അഞ്ചു വരെയും അപേക്ഷിക്കാം. ഇ-മെയിൽ: registrar@cmcvellore.ac.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

