Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎം.ബി.ബി.എസ്/ബി.ഡി.എസ്...

എം.ബി.ബി.എസ്/ബി.ഡി.എസ് രണ്ടാം ഘട്ട അലോട്ട്​മെന്‍റ് പ്രഖ്യാപിച്ചു

text_fields
bookmark_border
BDS
cancel

തിരുവനന്തപുരം: എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്​മെന്‍റ് പ്രഖ്യാപിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ വിദ്യാർഥികൾക്ക് അലോട്ടമെന്‍റ് പരിശോധിക്കാം. വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്​മെന്‍റ് പ്രസിദ്ധീകരിച്ചത്.

അലോട്ട്​മെന്‍റ് വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭ്യമാണ്. അലോട്ട്​മെന്‍റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്​മെന്‍റ് മെമോയുടെ പ്രിന്‍റ് കൈവശം സൂക്ഷിക്കണം. അലോട്ട്​മെന്‍റ് മെമോയുടെ പ്രിന്‍റ്ഔട്ട് എടക്കാനും ഫീസ് അടക്കാനുമുള്ള സൗകര്യം ചൊവ്വാഴ്ച വെകുന്നേരം നാല്​ വരെ ലഭ്യമായിരിക്കും.

ഫീസ് അടച്ച ശേഷം വിദ്യാർഥികൾ അലോട്ട്​മെന്‍റ് ലഭിച്ച കോളേജിൽ മാർച്ച്​ 16 മുതൽ 19 വരെ ഉച്ചക്ക് രണ്ടിന്​ മുമ്പ്​ പ്രോസ്പെക്ടസ് ക്ലോസ് 11.7.1 പ്രകാരമുള്ള രേഖകളുമായി ഹാജരായി പ്രവേശനം നേടേണ്ടതാണ്. പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്​മെന്‍റ് റദ്ദാക്കും.

അലോട്ട്​മെന്‍റിന് ശേഷം ഒഴിഞ്ഞ സീറ്റുകളിലേക്കുള്ള അലോട്ട്​മെന്‍റ് ഓൺലൈൻ മോപ് കൗൺസിലിങ്ങിലൂടെ നടപ്പാക്കും.

അലോട്ട്​മെന്‍റ് സംബന്ധിച്ച വിശദ വിവരങ്ങൾ www.cee.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി ഹെൽപ് ലൈൻ നമ്പറായ 04712525300 ൽ ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BDSMBBSSecond Allotment announced
News Summary - MBBS / BDS Second Phase Allotment Announced
Next Story