Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎം.ബി.ബി.എസ്,...

എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനം: 31 വരെ ഓപ്​ഷൻ സമർപ്പിക്കാം

text_fields
bookmark_border
mbbs-admission
cancel

തി​രു​വ​ന​ന്ത​പു​രം: എം.​ബി.​ബി.​എ​സ് ബി.​ഡി.​എ​സ് കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റി​ന്​ ഓ​പ്​​ഷ​ൻ സ​മ​ർ​പ്പ​ണം തു​ട​ങ്ങി. പ്ര​വേ​ശ​ന​പ​രീ​ക്ഷ ക​മീ​ഷ​ണ​ർ പ്ര​സി​ദ്ധീ​ക​രി​ച്ച മെ​ഡി​ക്ക​ൽ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​തും നീ​റ്റ് യു.​ജി 2023 മാ​ന​ദ​ണ്ഡ​പ്ര​കാ​രം എം.​ബി.​ബി.​എ​സ് ബി.​ഡി.​എ​സ് കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് യോ​ഗ്യ​രു​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് www.cee.kerala.gov.in ൽ ​ജൂ​ലൈ 31ന്​ ​രാ​വി​ലെ 10 വ​രെ ഓ​പ്​​ഷ​ൻ സ​മ​ർ​പ്പി​ക്കാം.

ഓ​പ്ഷ​ൻ അ​ടി​സ്ഥാ​ന​മാ​ക്കി ആ​ഗ​സ്​​റ്റ്​ ര​ണ്ടി​ന്​ വൈ​കീ​ട്ട് താ​ൽ​ക്കാ​ലി​ക അ​ലോ​ട്ട്മെ​ന്റ് ലി​സ്റ്റും മൂ​ന്നി​ന് അ​ന്തി​മ അ​ലോ​ട്ട്മെ​ന്റ് ലി​സ്റ്റും പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ലോ​ട്ട്​​മെ​ന്‍റ്​ ല​ഭി​ക്കു​ന്ന​വ​ർ​ക്ക്​ ഫീ​സ​ട​ച്ച്​ ആ​ഗ​സ്​​റ്റ്​ നാ​ല്​ മു​ത​ൽ എ​ട്ടി​ന്​ വൈ​കീ​ട്ട്​ നാ​ല്​ വ​രെ പ്ര​വേ​ശ​നം നേ​ടാം.

പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ളും അ​ലോ​ട്ട്മെ​ന്റു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​ശ​ദാം​ശ​ങ്ങ​ളും പ്ര​വേ​ശ​ന​പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​ലോ​ട്ട്മെ​ന്റ് വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് നി​ര​ന്ത​രം സ​ന്ദ​ർ​ശി​ക്ക​ണം. ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ: 0471 2525300.

സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ഫീ​സി​ൽ ​പ്ര​വേ​ശ​നം

ഫീ​സ്​ നി​യ​ന്ത്ര​ണ-​പ്ര​വേ​ശ​ന മേ​ൽ​നോ​ട്ട​സ​മി​തി ഫീ​സ്​ നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നാ​ൽ സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ/ ഡെ​ന്‍റ​ൽ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം താ​ൽ​ക്കാ​ലി​ക ഫീ​സ്​ ഘ​ട​ന​യി​ൽ. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ഫീ​സ്​ ഘ​ട​ന​യാ​ണ്​ താ​ൽ​ക്കാ​ലി​ക ഫീ​സാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

സ​മി​തി തീ​രു​മാ​നം വ​രു​മ്പോ​ൾ ഘ​ട​ന​യി​ൽ മാ​റ്റ​മു​ണ്ടെ​ങ്കി​ൽ വ​ർ​ധി​ച്ച ഫീ​സ്​ ന​ൽ​കേ​ണ്ടി​വ​രും. 6,67,3651 രൂ​പ മു​ത​ൽ 7,34,852 വ​രെ​യാ​ണ് സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ​ കോ​ള​ജു​ക​ളി​ലെ 85 ശ​ത​മാ​നം സീ​റ്റു​ക​ളി​ലെ താ​ൽ​ക്കാ​ലി​ക ഫീ​സ്. 15 ശ​ത​മാ​നം വ​രു​ന്ന എ​ൻ.​ആ​ർ.​ഐ ക്വോ​ട്ട സീ​റ്റി​ൽ 20 ല​ക്ഷം രൂ​പ​യാ​ണ്​ ഫീ​സ്.

കോ​ള​ജ്​ തി​രി​ച്ചു​ള്ള ഫീ​സ്​ പ്ര​വേ​ശ​ന​പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. 3,30,940 രൂ​പ​യാ​ണ്​ സ്വാ​ശ്ര​യ ഡെ​ന്‍റ​ൽ കോ​ള​ജു​ക​ളി​ലെ 85 ശ​ത​മാ​നം സീ​റ്റു​ക​ളി​ലെ താ​ൽ​ക്കാ​ലി​ക ഫീ​സ്. ആ​റു​ല​ക്ഷം രൂ​പ​യാ​ണ്​ എ​ൻ.​ആ​ർ.​ഐ ക്വോ​ട്ട സീ​റ്റി​ലെ ഫീ​സ്. സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ 23,150 രൂ​പ​യും സ​ർ​ക്കാ​ർ ഡെ​ന്‍റ​ൽ കോ​ള​ജു​ക​ളി​ൽ 20,840 രൂ​പ​യു​മാ​ണ്​ വാ​ർ​ഷി​ക ഫീ​സ്.

ഓ​പ്​​ഷ​ൻ ര​ജി​സ്​​ട്രേ​ഷ​ന്​ ഫീ​സ്​

എം.​ബി.​ബി.​എ​സ്​/ ബി.​ഡി.​എ​സ്​ പ്ര​വേ​ശ​ന​ത്തി​ന്​ ഓ​പ്​​ഷ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ 5000 രൂ​പ ഫീ​സാ​യി ഒ​ടു​ക്ക​ണം. അ​ലോ​ട്ട്​​മെ​ന്‍റ്​ ല​ഭി​ക്കു​ന്ന​വ​ർ​ക്ക്​ ഈ ​തു​ക ട്യൂ​ഷ​ൻ ഫീ​സി​ൽ വ​ക​യി​രു​ത്തി ന​ൽ​കും. അ​ലോ​ട്ട്​​മെ​ന്‍റ്​ ല​ഭി​ക്കാ​ത്ത​വ​ർ​ക്ക്​ തു​ക പി​ന്നീ​ട്​ തി​രി​കെ ന​ൽ​കും. ഇ​തി​ന്​ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ൾ വെ​ബ്​​സൈ​റ്റ്​ വ​ഴി കൃ​ത്യ​മാ​യി ന​ൽ​ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BDSMBBSoption submission
News Summary - MBBS and BDS Admission-Option can be submitted till 31st
Next Story