നാഷനൽ പവർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ എം.ബി.എ പവർ മാനേജ്മെന്റ്
text_fieldsകേന്ദ്രസർക്കാറിന് കീഴിൽ ഫരീദാബാദിലെ (ഹരിയാന) നാഷനൽ പവർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് 2026-28 വർഷം ഡൽഹി എൻ.സി.ആർ കാമ്പസിൽ നടത്തുന്ന ഫുൾടൈം റെസിഡൻഷ്യൽ ‘എം.ബി.എ പവർ മാനേജ്മെന്റ്’ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. വിജ്ഞാപനവും വിവരണ പത്രികയും www.npti.gov.in ൽ ലഭിക്കും.
വൈദ്യുതി, ഊർജ മേഖലക്കാവശ്യമായ യുവ മാനേജർമാരെ സൃഷ്ടിക്കുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. നാല് സെമസ്റ്ററുകളായുള്ള രണ്ടു വർഷത്തെ കോഴ്സിൽ പവർ മാനേജ്മെന്റ്, ഹ്യൂമൻ റിസോഴ്സസ്, ഓപറേഷൻസ്, ഫിനാൻസ് ആൻഡ് അക്കൗണ്ടിങ്, മാർക്കറ്റിങ്, ഇൻഫർമേഷൻ ടെക്നോളജി മുതലായ വിഷയങ്ങൾ പഠിപ്പിക്കും. സസ്റ്റൈനബിലിറ്റി, ഡേറ്റ സയൻസ് ആൻഡ് ഡേറ്റ അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി ആൻഡ് ക്ലൗഡ് എന്നിവ സ്പെഷലൈസേഷനുകളാണ്.
യോഗ്യത: എൻജിനീയറിങ് അടക്കമുള്ള ഡിസിപ്ലിനുകളിൽ 60 ശതമാനം മാർക്കിൽ/ തത്തുല്യ സി.ജി.പി.എയിൽ കുറയാത്ത അംഗീകൃത ബിരുദം. അവസാന വർഷ/ സെമസ്റ്റർ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
പ്രാബല്യത്തിലുള്ള ഐ.ഐ.എം കാറ്റ്/ സിമാറ്റ്/ മാറ്റ്/ എക്സാറ്റ്/ സി.യു.ഇ.ടി/ ജിമാറ്റ് സ്കോർ കാർഡ് ഉണ്ടാവണം. അല്ലെങ്കിൽ എൻ.പി.ടി.ഐ നടത്തുന്ന പ്രവേശന പരീക്ഷയിൽ യോഗ്യത നേടണം. ഗ്രൂപ്പ് ചർച്ചയും വ്യക്തിഗത അഭിമുഖവും ഉണ്ടാവും. സീറ്റുകൾ -120 (ജനറൽ -41, എസ്.സി -16, എസ്.ടി -8, ഒ.ബി.സി നോൺ ക്രീമിലെയർ -28, ഇ.ഡബ്ല്യു.എസ് -12, സ്പോൺസേഡ് -15).
അപേക്ഷാഫീസ്: 500 രൂപ. എസ്.ബി.ഐ കലക്ട് വഴി ഫീസ് അടക്കാം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടിക്രമം, അപേക്ഷിക്കേണ്ട രീതി, കോഴ്സ് ഫീസ് മുതലായ വിവരങ്ങൾ വിവരണ പത്രികയിലുണ്ടാവും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 26.
മികച്ച പ്ലേസ്മെന്റ് ട്രാക്ക് റെക്കോഡാണ് ഈ എം.ബി.എ പ്രോഗ്രാമിനുള്ളത്. അന്വേഷണങ്ങൾക്ക് admissionmba@npti.ac.in എന്ന ഇ-മെയിലിലും 0129-2274916, (രാവിലെ 9.30 മുതൽ വൈകീട്ട് 6 മണി വരെ), 9870290481 നമ്പറുകളിലും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

