Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎം.​ബി.​എ പ​വ​ർ...

എം.​ബി.​എ പ​വ​ർ മാ​നേ​ജ്മെ​ന്റ്

text_fields
bookmark_border
Admission
cancel

വൈ​ദ്യു​തി മേ​ഖ​ല​ക്കാ​വ​ശ്യ​മാ​യ മാ​നേ​ജ്മെ​ന്റ് വൈ​ദ​ഗ്ധ്യ​വും സാ​​ങ്കേ​തി​ക നൈ​പു​ണ്യ​വും സ​മ​ന്വ​യി​ച്ചു​ള്ള ര​ണ്ടു​വ​ർ​ഷ​ത്തെ മു​ഴു​വ​ൻ സ​മ​യ എം.​ബി.​എ പ​വ​ർ മാ​നേ​ജ്മെ​ന്റ് കോ​ഴ്സി​ൽ ചേരാൻ അ​പൂ​ർ​വ അ​വ​സ​രം. ഫ​രീ​ദാ​ബാ​ദി​ലെ (ഹ​രി​യാ​ന) നാ​ഷ​ന​ൽ പ​വ​ർ ട്രെ​യി​നി​ങ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന് (എ​ൻ.​പി.​ടി.​ഐ) കീ​ഴി​ലു​ള്ള സെ​ന്റ​ർ ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് മാ​നേ​ജ്മെ​ന്റ് ആ​ൻ​ഡ് പ​വ​ർ സ്റ്റ​ഡീ​സ് 2024-26 വ​ർ​ഷം ന​ട​ത്തു​ന്ന 18ാമ​ത് ബാ​ച്ചി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ ടെ​സ്റ്റ് (എ​ൻ.​എ.​ടി 2024) മാ​ർ​ച്ച് 12ന് ​ദേ​ശീ​യ​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കും.

മാ​ർ​ച്ച് നാ​ലു​വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പ്രാ​ബ​ല്യ​ത്തി​ലു​ള്ള ഐ.​ഐ.​എം കാ​റ്റ്/​സി മാ​റ്റ്/​എ​ക്സാ​റ്റ്/​ജി മാ​റ്റ് സ്കോ​റു​ള്ള​വ​ർ​ക്ക് പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​താ​തെ നേ​രി​ട്ട് പ്ര​വേ​ശ​നം തേ​ടാം. ഇവർക്ക് ഏ​പ്രി​ൽ 10വരെ അ​പേ​ക്ഷി​ക്കാം. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ബി​രു​ദ​മെ​ടു​ത്തി​രി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ പ്രോ​സ്​​പെ​ക്ട​സും പ്ര​വേ​ശ​ന വി​ജ്ഞാ​പ​ന​വും https://npti.gov.in/mba-power-management ൽ ​ല​ഭി​ക്കും.

സ​സ്റ്റൈ​ന​ബി​ലി​റ്റി, സൈ​ബ​ർ സെ​ക്യൂ​രി​റ്റി ആ​ൻ​ഡ് ക്ലൗ​ഡ്, ഡാ​റ്റാ സ​യ​ൻ​സ് ആ​ൻ​ഡ് ഡാ​റ്റാ അ​ന​ലി​റ്റി​ക്സ് എ​ന്നി​വ സ്​​പെ​ഷ​ലൈ​സേ​ഷ​നു​ക​ളാ​ണ്. ജ​ന​റ​ൽ മാ​നേ​ജ്മെ​ന്റ് മേ​ഖ​ല​യി​ൽ​പെ​ടു​ന്ന ഹ്യൂ​മ​ൻ റി​സോ​ഴ്സ​സ്, ഓ​പ​റേ​ഷ​ൻ​സ് ഫി​നാ​ൻ​സ് ആ​ൻ​ഡ് അ​ക്കൗ​ണ്ടി​ങ്, മാ​ർ​ക്ക​റ്റി​ങ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മു​ത​ലാ​യ വി​ഷ​യ​ങ്ങ​ളും പ​ഠി​പ്പി​ക്കും. നാ​ല് സെ​മ​സ്റ്റു​ക​ളാ​യി​ട്ടാ​ണ് കോ​ഴ്സ്. 6-8 ആ​ഴ്ച​ത്തെ ഇ​ന്റേ​ൺ​ഷി​പ്പു​മു​ണ്ടാ​കും.

ആ​കെ 120 സീ​റ്റ്. (ജ​ന​റ​ൽ 41, എ​സ്.​സി 16, എ​സ്.​ടി 8, ഒ.​ബി.​സി-​എ​ൻ.​സി.​എ​ൽ 28, ഇ.​ഡ​ബ്ല്യു.​എ​സ് 12). സ്​​പോ​ൺ​​സേ​ർ​ഡ് വി​ഭാ​ഗ​ത്തി​ൽ 15 സീ​റ്റു​ക​ൾ ല​ഭ്യ​മാ​ണ്. വാ​ർ​ഷി​ക കോ​ഴ്സ് ഫീ​സ് നാ​ലു ല​ക്ഷം രൂ​പ (സ്​​പോ​ൺ​സേ​ർ​ഡ് വി​ഭാ​ഗ​ത്തി​ന് 6 ല​ക്ഷം രൂ​പ). ഗ്രൂ​പ് ച​ർ​ച്ച​യും വ്യ​ക്തി​ഗ​ത അ​ഭി​മു​ഖ​വും മേ​യ് 27, 28 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. ​പ്രവേശന കൗ​ൺ​സ​ലി​ങ് മേ​യ് 29ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MBAKerala NewsPower Management
News Summary - MBA Power Management
Next Story