രാജീവ് ഗാന്ധി സർവകലാശാലയിൽ എം.ബി.എ (ലോ); അപേക്ഷ 28 വരെ
text_fieldsരാജീവ് ഗാന്ധി നാഷനൽ യൂനിവേഴ്സിറ്റി ഓഫ് ലോ പഞ്ചാബ് (പാട്യാല) 2023-24 വർഷം നടത്തുന്ന ദ്വിവത്സര എം.ബി.എ (ലോ) പ്രോഗ്രാമിലേക്ക് ഓൺലൈനായി ഫെബ്രുവരി 28നകം അപേക്ഷിക്കാം. ലീഗൽ മാനേജ്മെന്റ് ഉൾപ്പെടെ കോർപറേറ്റ് ഭരണനിർവഹണം നടത്താൻ പ്രാപ്തിയുള്ള യുവ മാനേജർമാരെ സൃഷ്ടിക്കുകയാണ് ലക്ഷ്യം.
പ്രവേശന വിജ്ഞാപനം www.rgnul.ac.in ൽ. യോഗ്യത: 55 ശതമാനം മാർക്കോടെ ബിരുദം (SC/STക്ക് 50 ശതമാനം മതി). ഓൺലൈൻ ഫോറവും അപേക്ഷ സമർപ്പണത്തിനുള്ളa നിർദേശങ്ങളും സെലക്ഷൻ നടപടികളും വിജ്ഞാപനത്തിലുണ്ട്. പഠിച്ചിറങ്ങുന്നവർക്ക് പ്ലേസ്മെന്റ് സഹായം ലഭിക്കും. വിവിധ ഇനങ്ങളിലായി മൊത്തം അഞ്ച് ലക്ഷം രൂപയാണ് കോഴ്സ് ഫീസ്. ഗഡുക്കളായി ഫീസ് അടക്കാം. ഹോസ്റ്റൽ മെസ് ഫീസായി ഒരുലക്ഷത്തോളം രൂപ വേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

